ആലപ്പുഴ : ചേർത്തല ചാരങ്കാട്ട് വിട്ടിൽ നീനു പ്രദീപ് ആണ് ആർട്ട് ആൻഡ് ക്രാഫ്റ്റിൽ ഗിന്നസ് റിക്കോർഡ് സ്വന്തമാക്കിയത്. ഏറ്റവും നീളം കൂടിയ പൂക്കളുടെ നിര (പേപ്പർ ഫ്ലവർ ഡി സൈൻ) എന്ന കാറ്റഗറിയിലാണ് റെക്കോർഡ്. 4 മണിക്കൂർ 39 മിനിറ്റിനുള്ളിൽ 1101 പേപ്പർ പൂക്കൾ നിർമിച്ച് 574 അടി നീളമുള്ള നിരയാണ് നീനു ഒരുക്കിയത്.
ഗിന്നസിലെത്തിയ 107 -ാമത്തെ മലയാളിയാണ് നീനു പ്രദീപ് (നീനു സാംസൺ ).സൗദിയിലെ അൽ ജുബൈലിൽ ജുബൈൽ മോർട്‌കോകോമ്പൗണ്ടിലാണ്കുടുംബത്തോടൊപ്പം നീനുവിന്റെ താമസം. ചെറുപ്പം മുതൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് നിർമാണത്തിൽ താൽപര്യമുള്ള നീനു
കൊമേഴ്സ്, ബിസിനസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരിയാണ് . ഒഴിവ് വേളകളിൽഒരു ഹോബിയായി കടലാസ് പൂക്കളുടെ നിർമാണം ആരംഭി ച്ചു. 2009ൽ സൗദിയിൽ എത്തിയത് മുതൽ മറ്റുജോലികൾ ഒന്നും ഇല്ലാത്തതിനാൽ സമയം സൃഷ്ടിപരമായി ഉപയോഗിക്കണം എന്ന ചിന്തയിലായിരുന്നു
16 വർഷമായി നിർമാണ കലയിൽ സജീവമായ നീനു. 20-25 മിനിറ്റിനുള്ളിൽ നൂറോളം പേപ്പർ പുഷ്പങ്ങൾ തീർക്കാനുള്ള കഴിവാണ് ഏതാണ്ട് രണ്ടു വർഷത്തോളം നീണ്ട പരിശ്ര മത്തിനൊടുവിൽറിക്കോർഡിലേക്ക് എത്താൻ സഹായിച്ചത്. ചേർത്തല പരേത നായ ചാരങ്കാട്ട് പ്രദീപിൻ്റെയും ജോളിയുടെയും മകളാണ് നീനു.
2025 സെപ്റ്റംബർ 15നാണ് റെക്കോർഡ് ലഭിച്ചെന്ന ഔദ്യോഗിക സന്ദേശം നീനുവി നെതേടിയെത്തുന്നത്.
കരകൗശല ഇനങ്ങളായ എം ബ്രോയിഡറി , ഫ്ലവർ മേക്കിങ്, ക്വില്ലിങ്, സാൻഡ് ആർട്ട്, ബോട്ടിൽ ക്രാഫ്റ്റ്സ്, റീസൈക്ലിങ് ക്രാ ഫ്റ്റ്, ബോൺസായ് ട്രീ, വൂൾ ക്രാഫ്റ്റ്സ്, 3ഡി, കളിമൺ എന്നിവക്ക് പുറമെ ഗ്ലാസ് പെയിന്റിങ് തുടങ്ങി വിവിധ തരത്തിലുള്ള പെയ്ന്റിങ്ങുകളും
നിബ് പെയ്ന്റിങും ചെയ്യുന്നുണ്ട്. ചെ റിയ വിത്തുകൾ, അരി, വിവിധ ധാന്യങ്ങൾ ഇവയിലെല്ലാം
നീനു പരീക്ഷണം നടത്താറുണ്ട്. ഭർത്താവ് സാംസണൻ്റെ പിന്തുണയും കൂടാതെ ദമ്മാമിൽ ജോലി ചെയ്യുന്ന സഹോദരൻ നിവിനും ആവശ്യമായ സാമഗ്രികൾ എത്തി ച്ചു നൽകും. സാംസൺ ജേക്കബ് വാസ്കോ മെയിൻറനൻസ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ സീനിയർ മാനേജരായി ജോലി ചെയ്യുന്നു.
ജുബൈലിലെ ഇൻ്റർ നാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ.
മകൻ ആരോൺ 10-ാം ക്ലാസിലും മകൾ ആഞ്ജലീന 6ലും പഠിക്കുന്നു.
0 Comments