കമ്പിളി നൂലിൽ വിവിധ കലാരൂപങ്ങൾ തീർത്ത് ചന്ദ്രലേഖ ഗിന്നസ് റിക്കാർഡ് നേടി. 2022 ജനുവരി28ന്സ്ലോവേനിയക്കാരിയായ ജാഡ്റാനിക്ക സ്മിജിക്ക് സവോദ് 1200 ക്രോഷ്യേ നിർമിതി നടത്തി നേടിയ ഗിന്നസ് നേട്ടമാണ് 1308എണ്ണമായികണ്ണൂർസ്വദേശിനി ചന്ദ്രലേഖ തിരുത്തിയത്.
കുട്ടികൾക്കുംമുതിർന്നവർക്കുമുള്ളവിവിധതരത്തിലുള്ളവസ്ത്രങ്ങൾ,മേശവിരി, പഴ്സ്, ഷാൾ, സോഫ കവർ, ഹെയർ ബാൻഡ്, ബാഗുകൾ, സോക്സ് തുടങ്ങി വൈവിധ്യ ഇനങ്ങളാണ് ചന്ദ്രലേഖ തുന്നിയെടുത്തത്.
കണ്ണൂർ പയ്യാമ്പലം അസറ്റ് ഹോംസ് ഹാളിൽ നടത്തിയ പ്രദർശനത്തിൽ ഗിന്നസ് സുനിൽ ജോസഫ്മുഖ്യനിരിക്ഷകനായിരുന്നു.
അസറ്റ് ഹോം സെയിൽ മാനേജർ പ്രശാന്തൻ അലിങ്കൽ, ,അനിഷ് ഷാരോൺ ഫാഷൻ ഡിസൈനർ ടി.എം അദൂൽ എന്നിവർ സഹ നിരീക്ഷകരായിരുന്നു.
അരുണാചൽ പോലീസ് ഇൻസ്പെക്ടർ ഉമേഷൻ ചൂടത്തിൽ ആണ് ഭർത്താവ്
0 Comments