ഗിന്നസ് റെക്കാർഡ് എന്നു കേൾക്കുമ്പോൾസാധരണക്കാരുടെ മനസിൽ അത്ഭുതവും ആശ്ചര്യവുമാണ്. എന്നാൽ വിദേശ സാഹസികർക്കുമാത്രം സാധിക്കുന്നതാണ് ഗിന്നസ് പ്രവേശനം എന്ന മിഥ്യാ ധാരണ പൊളിച്ചെഴുതിയത് 44 മലയാളികൾ.വ്യക്തിപരമായ കഴിവുകൾ കൊണ്ട് ഗിന്നസ് എന്ന ലോകോത്തര റിക്കാർഡ് ബുക്കിൽ ഇടം നേടിയ കേരളിയരെ പരിചയപെടുത്തുന്നു. ഇവിടെ പ്രവാസി മലയാളികളെ ഉൾപെടുത്തിയിട്ടില്ല. കൂടാതെ വ്യക്തിപരമായനേട്ടത്തിനുടമകളായവരെ മാത്രമേ പരിഗണിച്ചിട്ടുള്ളു.
മലയാള സിനിമയിലെ നിത്യ ഹരിത നായകനായ പ്രേം നസീർ ആണ് ആദ്യമായി ഈ നേട്ടത്തിനർഹനായ മലയാളി . എറ്റവും കൂടുതൽ സിനിമയിൽനായകവേഷംഅവതരിപ്പിച്ചതിനാണ് റിക്കാർഡ്. നസീർ ഉണ്ടെങ്കിൽ ഷീലയും തീർച്ചയായും കാണണമല്ലോ. തെറ്റിയില്ല. എറ്റവും കൂടുതൽ സിനിമയിൽ നായിക വേഷം ചെയ്ത നടിക്കുള്ള റിക്കാർഡ് ഷീലയെ തേടിയെത്തി. കൂടാതെ എറ്റവും കൂടുതൽ സിനിമയിൽനായികനായകൻമാരായിഅഭിനയിച്ചതിന്ഇരുവർക്കുമായി ഒരു റിക്കാർഡും ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ പിന്നോക്ക ജില്ലയായികണക്കാക്കിയിരുന്ന ഇടുക്കിയിൽ നിന്ന് രണ്ടു പേർ ഗിന്നസിലെത്തി. വ്യത്യസ്ത മേഖലകളിൽഒരുപഞ്ചായത്തിൽ നിന്ന് രണ്ടു പേർ ലോക റിക്കാർഡ്നേട്ടത്തിലെത്തിയതും കൗതുകമാണ്. പ്രസംഗകലയിൽ മാട സാമിയും ശേഖരണത്തിന് സുനിൽ ജോസഫും. ഒരു ദിനം രണ്ട് ഗിന്നസ് നേട് തൃശൂരിലെ ജോൺ പോളും ആറ് ഗിന്നസുകൾ സ്വന്തമാക്കി പാലക്കാടിന്റെ സെയ്തലവിയും വേറിട്ട് നിൽക്കുന്നു. ഏറ്റവും കൂടുതൽ ഗിന്നസുകാരെ സംഭാവന ചെയ്തത് സാംസ്കാരിക ജില്ലയായ തൃശൂരാണ്.
സിനിമയിലൂടെ ഗിന്നസിലെത്തിയവർ.
അജയകുമാർ ഗിന്നസ് പക്രു ആയ കഥ.അത്ഭുതദ്വീപ് എന്ന വിനയൻ ചിത്രത്തിൽ മുഴുനീള നായക വേഷമവതരിപ്പിച്ച്ഗിന്നസിനർഹനായി അങ്ങനെ കോട്ടയം അയ്മനം സ്വദേശി അജയൻ ഗിന്നസ് പക്രുവായി.
സംസാരമില്ലാതെ 28 ആളുകളുടെ കാൽപാദം മാത്രം വെച്ചു കൊണ്ട് സിനിമനിർമ്മിച്ച്കോഴിക്കോട്ടുകാരൻ റെനിഷും
വലിയമെത്രപോലിത്തയുടെ ജീവിതത്തെ കുറിച്ച് നാല്പതെട്ട് മണിക്കൂർ നീണ്ട ഡോക്യുമെന്ററി ചെയ്താണ്പ്രസിദ്ധസംവിധായകൻ ബ്ലസ്സി ഗിന്നസിനർഹനായത്.
ഒരു സിനിമയിൽ 45 വ്യത്യസ്ത വേഷം അവതരിപ്പിച്ച് ഹൃദ്‌രോഗ വിദഗ്ദനായ ഡോ: ജോൺസൺ ജോർജും
ദൃശ്യ മാധ്യമ രംഗത്തെ അതികായൻ ശ്രീകണ്ഠൻ നായരുമാണ് ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽ നിന്ന് നേട്ടത്തിനുടമകളായവർ
ഗിന്നസിലെ "കലക്ടർ "മാർ
ലോക രാജ്യങ്ങളിലെ കറൻസിയും നാണയവും ശേഖരിച്ച് ജസ്റ്റിൻ ഗിൽബർട്ട് ലോപ്പസ് ഗിന്നസിനെ തലസ്ഥാനതെത്തിച്ചു
മെഴുകുതിരി ശേഖരണത്തിലുടെ ജോൺസൺ നയക്കര, തൃശൂർ
നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ സാധിക്കുന്ന ചെറു പുസ്തകങ്ങളുടെ .വിപുലശേഖരമൊരുക്കിയ സാഹിത്യകാരൻ സത്താർ ആദൂർ
ലോകത്തിൽ നിലവിലുള്ളതും ഇല്ലാത്തതുമായ 245 രാജ്യങ്ങളുടെ ടെലഫോൺ കാർഡുകൾ ശേഖരിച്ച് ഇടുക്കിയിൽ നിന്ന് സുനിൽ ജോസഫ് എന്നിവരാണ് ശേഖരണത്തിലെ റെക്കാർഡ് ജേതാക്കൾ
വാദ്യോപകരണ വായനക്കാർ
പാലക്കാടിന്റെ പെരുമ ലോക രാജ്യങ്ങളുടെ മുമ്പിൽ തെളിയിച്ചത് കുഴമന്ദം രാമകൃഷ്ണൻ എന്ന മൃദംഗ വായനക്കാരനാണ്. 501 മണിക്കൂർ മൃദംഗം വായിച്ചാണ് ഇദ്ദേഹം ലോകത്തെ ഞെട്ടിച്ചത്
പാശ്ചാത്യ തന്ത്രിവാദ്യമായ ഗിത്താർ വിദേശിക്കു മാത്രമല്ല തനിക്കും വഴങ്ങുമെന്ന് തെളിയിച്ച സെബാസ്റ്റ്യൻ ജോസഫ് , തൃശൂർ
മലയാളിക്ക് അത്ര സുപരിചിതമല്ലാത്ത സിത്താർ എന്ന വാദ്യോപകരണം വായിച്ച് രാധാകൃഷ്ണൻ എറണാകുളം
വയലിനിൽ റിക്കാർഡ് ഇട്ട് ഏറണാകുളം സ്വദേശി വിശ്വനാഥനും തങ്ങളുടെ പേരുകൾ റിക്കാർഡ് പുസ്തകത്തിൽ എഴുതി ചേർത്തു
കരുത്തൻമാർ
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗിന്നസ് റിക്കാർഡിനുടമയായത് പാലക്കാട് ആനക്കര സ്വദേശി സെയ്തലവിയാണ്. ആയോധന കലയിലെ അതുല്യ പ്രതിഭയായ സെയ്തലവിയും ശിഷ്യൻമാരും ഇതുവരെ ആറ് റിക്കാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ജീവിതം തന്നെ ആയോധന കലക്കായി ഉഴിഞ്ഞു വെച്ച ഹാൻഷി ബാബു മാസ്റ്റർ ഗിന്നസു നേടി കരുത്ത് തെളിയിച്ചു. 26 മണിക്കൂർ തുടർച്ചയായി കരാട്ടേ കത്താചെയ്താണ്ഗിന്നസിനർഹനായത്.
ഒരു ദിനം രണ്ട് ഗിന്നസ് റിക്കാർഡുകൾ സ്വന്തമാക്കി തൃശൂരുകാരൻ ജോൺ പോൾ . ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ക്യാനുകൾ തകർത്തതിനും നെഞ്ചക്ക് ബാക്ക് ഹാൻഡ് റോൾ ചെയ്തതിനുമാണ് റിക്കാർഡ്.
കൈക്കരുത്തിൽ ഒരു മിനിറ്റിൽ 126 തേങ്ങ ഉടച്ച പുഞ്ഞാറുകാരൻ അബിഷ് ഡോമിനിക്ക്
ഡയമണ്ട് പുഷ് അപ്പിൽ റിക്കാർഡിട്ട് വിഷ്ണുവും
35 മെഴുകുതിരികൾ വായ്ക്കുള്ളിലാക്കി മുഖത്തല സ്വദേശി സജീഷും
തങ്ങളുടെ സംഭാവനകൾ നൽകി
പ്രസംഗ കലയിലൂടെ ഇടുക്കിയെ പ്രസിദ്ധമാക്കി എം. മാടസ്വാമിയും
ഡോ: വിനോദ് കുമാർ "ഡ്രഗ്സ് അവേർനസ്സ് ലസ്സൺ " എന്ന കാറ്റഗറിയിൽ ഗിന്നസ് നേടിയിട്ടുണ്ട്.
പ്രസംഗത്തിൽമുൻഗാമികളെയെല്ലാം കടത്തി വെട്ടി 86 മണിക്കൂർ പ്രസംഗിച്ച ഫറോക്കുകാരൻ വൽസരാജ്എന്നിവർഗിന്നസിൽമുത്തമിട്ടു.
പാലക്കാട് സ്വദേശി തോമസ് ജോർജ് ഏറ്റവും കൂടുതൽ സമയം ബിസിനസ്സ് ക്ലാസ് നയിച്ച് ഗിന്നസിലെത്തിയിട്ടുണ്ട്.
വനിതാ പ്രതിനിത്യം
തിരുവനന്തപുരം സ്വദേശിനിയായ ആതിര കൃഷ്ണൻ 32 മണിക്കൂർ തുടർച്ചയായി വയലിൻ വായിച്ചാണ് ഗിന്നസ് കേരളത്തിലെസാധാരണക്കാരിലേക്കെത്തിച്ചത്.
123 മണിക്കൂർ നൃത്തം ചെയ്ത് ഗിന്നസിലേക്ക് ചുവടു വച്ചത് കലാമണ്ഡലം ഹേമലതയാണ്.
കൂടാതെഎറണാകുളത്തിന്റെ വിജിത കടലാസ്സുകൊണ്ട് വിവിധ തരം പാവകളെ നിർമിച്ചാണ് റിക്കാർഡ് നേടിയത്
ലോകത്തിലെ ഏറ്റവും വലിയ
പോട്രെയിറ്റ് (ഓയിൽ ) വരച്ച ശരൺസ് ഗുരുവായൂർ
കൂടാതെപ്രശ്സത വ്യവസായി ബോബി ചെമ്മണ്ണൂർഏറ്റവും വലിയ സമാധാന ഇമേജ് നിർമിച്ച് ഗിന്നസിനുടമയായി.
മൂവാറ്റുപുഴ സ്വദേശിയും കേരളത്തിലെ ആദ്യ ലിംകാ റിക്കാർഡുകാരനുമായ ജോബ് പെററാസിലൂടെ ഗിന്നസ് എറണാകുളതെത്തി.ഇംഗ്ലീഷ് വാക്കുകൾ കുറഞ്ഞ സമയത്തിനുള്ളിൽ തിരിച്ചു പറഞ്ഞാണ് ജോബ് നേട്ടത്തിനുടമയായത്. ഇംഗ്ലണ്ടിലെ ഗിന്നസ് ആസ്ഥാനത്തു നിന്ന് നേരിട്ട് പുരസ്കാരം വാങ്ങിയ മലയാളിയും ജോബ് തന്നെ.
കണ്ണൂർ ജില്ലയിൽ നിന്നും കേൾക്കുന്ന വാക്കുകളെല്ലാം ക്രമം തെറ്റാതെ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും പറയുന്ന ഓർമ്മയുടെ രാജകുമാരൻ പ്രിജേഷ് കണ്ണൻ 480 ഓളം പേരുകൾ ഓർമ്മിച്ചാണ് ഗിന്നസ് റെക്കോർഡിട്ടത്.
ഏറ്റവും വലിയ ബാഡ്മിറ്റൻ റാക്കറ്റ് നിർമ്മിച്ച് എം. ദീലീഫ് കോഴിക്കോട്.
തിരുവനന്തപുരം സ്വദേശി ഡോ: മനോജ് മൈക്രോ പെൻസിൽ ആർട്ട് വിഭാഗത്തിൽ ഏറ്റവും വലിയ പെൻസിൽ ലെഡ് ചങ്ങല തീർത്താണ് ഗിന്നസിലെത്തിയത്.
കണ്ണുരുകാരൻ ഫയസ് വറചട്ടി കറക്കിയെങ്കിൽ കളിമൺ പാത്രം ഒറ്റ വിരലിൽ രണ്ടു മണിക്കൂർ കറക്കി പത്തനംതിട്ട സ്വദേശി അശ്വിനും
ഒരു മിനിറ്റിൽ ബോൾ പെൻ 108 തവണ പെരുവിരലിനു ചുറ്റും കറക്കി43-ാംമത്തെ മലയാളിയായി ലോക റിക്കാർഡ് പുസ്തകത്തിൽ ഇടം പിടിച്ചു.
തിരുവനന്തപുരം സ്വദേശി പി.കെ കുമാർ ഒരു മണിക്കൂറിൽ 7.98 km ദൂരം ബാക്ക് വേർഡ് - ബ്രെയിൻ സൈക്കിൾ ചവിട്ടി ഗിന്നസ് നേടി.
ഏറ്റവും കൂടുതൽ സമയം വൈൻ ഗ്ലാസ് വായിൽ കടിച്ചു പിടിച്ച കമ്പിൽ ബാലൻസ് ചെയ്ത് പാലക്കാട് സ്വദേശി അജിത് ഏറ്റവും ഒടുവിലായി ഗിന്നസ് നേടി.
വ്യക്തിഗത റിക്കാർഡ് ജേതാക്കളെ മാത്രമാണിവിടെ പരാമർശിച്ചിരിക്കുന്നത്. ഗ്രുപ്പ് ഇവന്റുകളിലൂടെ ഗിന്നസിൽ കയറിയ ധാരാളം പേർ ഉണ്ട്. ഏറ്റവും വലിയ തിരുവാതിര കളി , ബോൺ നതാലെ, മോഹിനിയാട്ടം, മാർഗ്ഗം കളി, വലിയ ക്രിസ്മസ് ട്രീ , ആയോധനകലകൾ തുടങ്ങിയവ ഉൾപെടുത്തിയിട്ടില്ല.
ഗിന്നസ് സുനിൽജോസഫ് .
( ഇന്ത്യയിൽ നിന്ന് 25പേരെ ഗിന്നസിൽ എത്താൻ സഹായിച്ചയാളാണ് ലേഖകൻ. ഇപ്പോൾ
യു ആർ എഫ് വേൾഡ് റിക്കാർഡിന്റെ ചിഫ് എഡിറ്ററും ഇന്റർനാഷനൽ ജൂറിയുമാണ്
0 Comments