വ്യത്യസ്തമായ നിറങ്ങളിലുള്ള ചെടികള്‍ നിരത്തി വെച്ച് കഥകളി ചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ് .

മുപ്പതടി വലുപ്പത്തില്‍ അലങ്കാര ചെടികള്‍ കൊണ്ട് ഒരു കഥകളി മുഖം  . മണ്ണുത്തിയിലെ മാടക്കത്തറ സ്കൂളിന് അടുത്തായുള്ള പയനീര്‍ അഗ്രി ഫാമിലാണ് വെയിലും മഴയും വകവെക്കാതെ ചെടികളുടെ പരിതമായ ഇലകളുടെ നിറങ്ങള്‍ പരമാവധിഉപയോഗപ്പെടുത്തിക്കൊണ്ട്    30 അടി വലുപ്പമുള്ള ചിത്രം പത്തു മണിക്കൂര്‍ സമയമെടുത്ത്‌ നിര്‍മ്മിച്ചത്.
അമ്പാടി പെബിള്സ് വിനോദും അഗ്രിഫാം ഉടമ സോജനും ആണ്  സുരേഷിന്‍റെ നൂറു മീഡിയം ലക്ഷ്യത്തിലെ എഴുപത്തി രണ്ടാമത്തെ മീഡിയമായ ചെടികളില്‍  കഥകളി മുഖം ചെയ്യാനായിഅവസരമൊരുക്കിയത്  ചെടികളിലെ ഇലകളുടെ നിറത്തിലാണ് ചിത്രത്തിന്‍റെ ആകാശദൃശ്യം കാണാനാവുക ഇതിനായി ക്യാമറാമാന്‍ സിംബാദും സഹായികളായി രാകേഷ് പള്ളത്ത്, ഫെബി, കൂടാതെ അഗ്രിഫാമിലെ തൊഴിലാളികളും ഉണ്ടായിരുന്നു  https://youtu.be/lp546iYzhkg

ഗിന്നസ് സുനിൽ ജോസഫ് .

Post a Comment

0 Comments