സി എസ് ഐ മധ്യ കേരള ഭദ്രാസനത്തിന്റെ ബിഷപ്പ് റൈറ്റ് . റവ.ഡോ. മലയിൽ സാബു
കോശി ചെറിയാൻ യു എൻ യോഗത്തിൽ സംസാരിക്കും.
ഒരു സിഎസ്‌ഐ ബിഷപ്പ് ആദ്യമായാണ് യുഎൻ യോഗത്തെ അഭിസംബോധന ചെയ്യുന്നത്. 2021 സെപ്റ്റംബർ 2 നാണ് യോഗം നടക്കുന്നത്.
ഒരു ബിഷപ്പ് സ്വയം ഒരു കർഷകനായി പ്രഖ്യാപിക്കുകയും കാർഷിക മേഖലയിൽ നിന്ന് യു എന്നിൽ സംസാരിക്കുകയും ചെയ്യുന്നത്ചരിത്രത്തിലാദ്യമാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 25 നായിരുന്നു ബിഷപ്പിന്റെ ഷഷ്ടിപൂർത്തി . ജൻമദിന സമ്മാനമായി യുഎൻ ക്ഷണംലഭിച്ചത്ദൈവനിയോഗമായി ബിഷപ്പ് കരുതുന്നു.
തികച്ചും കർഷകനായ ബിഷപ്പ് രാവിലെ തന്നെചാലുകുന്നിലെ ബിഷപ് ഹൗസിനു ചുറ്റുമുള്ള പറമ്പിലേക്ക് ഇറങ്ങി കൃഷികളിലേ ർ പെടും. ഇഞ്ചി, ചേമ്പ്, ചേന, കപ്പ എന്നിവയാണു പ്രധാന വിളകൾ. അപൂർവ ഇനത്തിലുള്ള കോലിഞ്ചിയുമുണ്ട്. പയർ, പാവൽ, വെണ്ടയും കൃഷിയിലുണ്ട്. ബിഷപ്പിന്റെ ഭാര്യ ഡോ. ജെസി സാറ കോശിയും കൂടെയുണ്ടാകും. കൂടാതെ ഒരു സഹായിയുമുണ്ട്. വൈദികനായിരുന്നപ്പോൾ തുടങ്ങിയതാണ് കൃഷിയോടുള്ള ഇഷ്ടം.
തിരുവല്ല തുകലശേരിയിലെ പുരയിടത്തിൽ ജൈവകൃഷിയിലൂടെ 400 കിലോ പയറാണ് ഉൽപാദിപ്പിച്ചത്. അധ്യാപക ദമ്പതികളുടെ മകനാണ് ബിഷപ്. അച്ഛൻ എൻ.കെ. ചെറിയാനും അമ്മ ഏലിയാമ്മയ്ക്കും കൃഷിയോടു താൽപര്യമുണ്ടായിരുന്നു.
ഗിന്നസ് സുനിൽ ജോസഫ് .
0 Comments