വൃത്തനിബദ്ധമായി (സംസ്കൃതവൃത്തം, ഭാഷാവൃത്തം, നവീനവൃത്തം)മൂവായിരത്തിയഞ്ഞൂറിലധികം ശ്ലോകങ്ങൾ ഓൺലൈനിലൂടെപ്രസിദ്ധീകരിച്ചാണ് വിനോദ് പെരുവ യു ആർ എഫ് ദേശീയപുരസ്ക്കാരത്തിനർഹത നേടിയത്. കൂടാതെ സ്വന്തമായി നാലുവൃത്തങ്ങൾചിട്ടപ്പെടുത്തുകയുംചെയ്തു.
പ്രവാസജീവിതത്തിനിടയിൽ കഴിഞ്ഞ ആറു വർഷക്കാലം ദിനവും രണ്ടുനേരം ശ്ലോകങ്ങൾ എഴുതി പ്രസിദ്ധികരിച്ചാണ് ഈ നേട്ടത്തിനുടമയായത്.
വൈക്കം താലൂക്ക് മുളക്കുളം ഗവൺമെന്റ് യുപിസ്കൂളിലും പിറവം സെന്റ് ജോസഫ് സ്കൂളിൽനിന്നുമായി പ്രാഥമിക വിദ്യാഭ്യാസംപൂർത്തിയാക്കി.തലയോലപ്പറമ്പ്ദേവസ്വംബോർഡ്കോളേജിലായിരുന്നുപ്രീഡിഗ്രിപഠനം.
മലയാള സിനിമാമേഖലയിലും
വിനോദ് എന്ന കലാകാരന്റെ
കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
പ്രശസ്ത മലയാളസിനിമകളായ മന്ത്രമോതിരം, വാനപ്രസ്ഥം, ദേവദൂതൻ, മിഴിരണ്ടിലും,
വക്കാലത്ത് നാരായണൻകുട്ടി,
കളഭം തുടങ്ങി ഇരുപതോളം സിനിമകളിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി വിനോദ് പ്രവർത്തിച്ചു.ജോലി ലഭിച്ച് മസ്കറ്റിലെത്തിയ വിനോദ് പിന്നീട് എഴുത്തിൽ സജീവമായി.
നവമാധ്യമങ്ങളിൽ സജീവമായ വിനോദ് പിന്നീട് മസ്കറ്റിലെ മലയാളിഅസോസിയേഷനുകളിലും തന്റെ കലാനൈപുണ്യം തെളിയിച്ചിട്ടുണ്ട്.
ഇപ്പോൾ നീലഗിരിയിൽ സ്ഥിരതാമസമാക്കിയ
വിനോദിന്റെഭാര്യ നിഷാ വിനോദാണ്.മക്കൾ. കീർത്തന വിനോദ്നന്ദികേഷ് വിനോദ്.
ഏക സഹോദരൻ ജയപ്രകാശ് (വിജു) ലണ്ടൻ .
ഗിന്നസ് സുനിൽ ജോസഫ് .
2 Comments
❤congrats acha❤
ReplyDeleteCongrats. Typo in name in the heading
ReplyDelete