സ്വാതന്ത്ര്യ ദിനത്തിൽ ഗിന്നസ് ജേതാക്കൾ ഒത്തുചേർന്നു.


രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നവേളയിലായിരുന്നു ലോകജേതാക്കളുടെ ഒത്തുചേരൽ . ഓൾ ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് - കേരള  (ആഗ്രഹ്) യുടെസംസ്ഥാന കമ്മിറ്റിയോഗംസംഘടനയുടെ രക്ഷാധികാരി ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു
മാർത്തോമ്മവലിയമെത്രാപ്പോലീത്തയുടെ ജീവിതത്തെ ആസ്പദമാക്കി 48 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്ത് 2019 ൽ ഗിന്നസ് നേടിയ സംവിധായകൻ ബ്ലെസിമുഖ്യാതിഥിയായിരുന്നു.ഗൂഗിൾ മീറ്റിൽലൂടെ നടത്തിയ ചടങ്ങിൽ പ്രസിഡന്റ്പ്രജീഷ്കണ്ണൻഅധ്യക്ഷതവഹിച്ചു.  
   കായിക മേഖലകളിൽ മികവ് തെളിയിച്ചവരെരാജ്യംബഹുമതികൾനൽകിആദരിക്കുന്നത്പോലെസ്വപ്രയത്നത്താൽവ്യക്തിഗതഇനത്തിൽ ഗിന്നസ് വേൾഡ് റിക്കാർഡ് നേടി രാജ്യത്തിന്റെ യശസ്സുയർത്തി ലോകത്തിന്റെ നെറുകയിൽ എത്തിയ ഗിന്നസ് നേട്ടം കൈവരിച്ച വരെയും രാജ്യംഅംഗീകാരങ്ങൾ നൽകി ആദരിക്കണമെന്ന് യോഗം ആവശ്യപെട്ടു. 66 വർഷത്തെ ഗിന്നസ് ചരിത്രത്തിൽകേരളത്തിൽ നിന്നും വ്യക്തിഗത ഇനത്തിൽ ഇടംപിടിച്ചവർ നിത്യഹരിത നായകൻ പ്രേം നസീർ ഉൾപ്പെടെ 44 പേരാണെന്നും യോഗം അറിയിച്ചു.
     കഴിഞ്ഞ വർഷങ്ങളിൽ  ഗിന്നസ് റെക്കോർഡ് നേടിയ ശാന്തി സത്യൻ, ജോൺ പോൾ, സിനാൻ കെ.കെ. അജിത് സി, ഡോ. മനോജ്,വിഷ്ണു,ഡോ.തോമസ്ജോർജ് എന്നിവരെ യോഗം അനുമോദിച്ചു. ട്രഷറർ സുനിൽ ജോസഫ് മോഡറേറ്ററായിരുന്ന
യോഗത്തിന് സെക്രട്ടറി  സത്താർ ആദൂർ സ്വാഗതവുംലതകളരിക്കൽ നന്ദിയും പറഞ്ഞു.
   സംഘടനയുടെപുതിയഭാരവാഹികളായി രക്ഷാധികരികൾ ഗിന്നസ്പക്രു, ബ്ലെസി .
പ്രജീഷ് കണ്ണൻ (പ്രസിഡണ്ട്), 
സത്താർ ആദൂർ( ജനറൽ സെക്രട്ടറി )  
സുനിൽ ജോസഫ് (ട്രഷറർ), 
ഡോ. മാടസ്വാമി, ലത കളരിക്കൽ (വൈസ് പ്രസിഡന്റ് ), ജോബ് പൊറ്റാസ്, റെനീഷ് ദാവ, സെയ്തലവി, വിജിത രതീഷ് ,ഹാൻ ഷി കെ.വി ബാബു (ജോ :സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
 ഡോ.മാട സാമി
ലത കളരിക്കൽ
 ജോബ്  പൊറ്റാസ്

 സെയ്തലവി
 വിജിത രതീഷ് 
 ഹാൻഷി കെ.വി.ബാബു

Post a Comment

0 Comments