കടുകട്ടി ആംഗലേയ വാക്കുകൾ ഫിദയുടെ നാവിൽ തത്തി കളിക്കും.

ഇംഗ്ലീഷ് പല കുട്ടികൾക്കും പേടിസ്വപ്നമാണ്. അമേരിക്കൻ ഇംഗ്ലീഷും ബ്രിട്ടീഷ് ഇംഗ്ലീഷും പറഞ്ഞൊപ്പിക്കാൻ ഭൂരിഭാഗം പേരും പെടാ പാട് പെടാറുണ്ട്. ഇവിടെയാണ് ഫിദ ഫാത്തുമ എന്ന ഒൻപതാം ക്ലാസ്സുകാരി ഇംഗ്ലീഷിലെ ഏറ്റവും വലിയ രണ്ടാമത്തെ വാക്ക് മൂന്ന് മിനിറ്റിനുള്ളിൽ പറഞ്ഞ് ഞെട്ടിക്കുന്നത്.1909അക്ഷരങ്ങളുള്ള ഒരു രസതന്ത്രനാമമാണ് ഫിദ അനായാസമായി പറയുന്നത്.(ഏറ്റവും വലിയ ഇംഗ്ലീഷ് വാക്കിന് 189819 അക്ഷരങ്ങളാണുള്ളത്. ഒരു മണിക്കൂർ സമയം വേണം ഇത് പറയാൻ.) മലപ്പുറം ചെമ്മാട് നാഷനൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സ്  വിദ്യയാർത്ഥിനിയാണ് ഫിദ . 
ഏട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എസ്സ്എസ്സ് അദ്ധ്യാപകൻ നൽകിയ ഒരു സമസ്യയാണ് ഫിദയുടെ ജീവിതത്തിൽ വഴി തിരിവായത്. കൂടാത ശശി തരുരുമായുള്ള ദിയ ബിനു എന്ന കുട്ടിയുടെ അഭിമുഖം കണ്ടപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാക്ക് പഠിക്കാൻ തീരുമാനിച്ചു. രണ്ട് ആഴ്ച കൊണ്ട് ഏറ്റവും വലിയ രണ്ടാമത്തെവാക്കുംസ്വായത്തമാക്കി.

ലോകത്തിലെവിവിധ രാജ്യങ്ങളിലെ സ്ഥലനാമങ്ങളും യഥാർത്ഥ നാമങ്ങളും ഫിദക്ക് സുപരിചിതം.
 ഫൈസൽ ബ്ലോഗറാണ് ഈ മിടുക്കിയുടെകഴിവ്പുറംലോകതെത്തിച്ചത്. ആകാശവാണിയുടെ കുട്ടികളുടെ വിഭാഗമായ സാഹിതി വാണിയിലെ ആർ ജെയാണ് നല്ല പ്രസംഗകയായ ഫിദ . പ്രകൃതി സംരക്ഷക കൂട്ടായ്മയായ ഇല നേ ച്ചർ ക്ലബിന്റെ ജൂനിയർ വിഭാഗം സംസ്ഥാന പ്രസിഡന്റായി ഇപ്പോൾ പ്രവർത്തിക്കുന്നു.ഐ എ എസ് സ്വപ്നത്തോടൊപ്പംഎംബിബിഎസും ലക്ഷ്യം വക്കുന്നുണ്ടീ മിടുക്കി. 
മലപ്പുറം മുട്ടുചിറ കലങ്ങാടൻ വീട്ടിൽ അബു ഫൈസലിന്റെയും ഫൗസിയയുടെയും മുത്തമകളായ ഫിദ . രണ്ട് സഹോദരൻമാർ വിദ്യാർത്ഥികളായ ഫർ സീനും ഫുസൈലും .

ഗിന്നസ് സുനിൽ ജോസഫ്.

Post a Comment

0 Comments