തമിഴിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ അമാനുടയ്ക്ക് യു ആർ എഫ് ഗ്ലോബൽ അവാർഡ് അംഗീകാരം.

തമിഴിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ടെക്‌നിക്‌ മൂവി എന്ന അംഗീകാരം യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ നിന്നും ലഭിച്ചു. മലയാളികളുടെ കൂട്ടായ്മയിൽ ചിത്രീകരിച്ച 'അമാനുട ' എന്ന സിനിമയ്ക്ക് ലഭിച്ചു. .2021 ജനുവരിയിൽ ഒ റ്റി റ്റി പ്ലേറ്റ്ഫോമിലാണ് അമാനുട റിലീസിനു എത്തിയത്.ചിത്രത്തിന്റെ എഡിറ്റിംഗ്, ക്യാമറ എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ എസ് എസ്  ജിഷ്ണുദേവ്ആണ്.വ്യത്യസ്തമായ അവതരണ ശൈലിയാണ് ഈ സിനിമയ്ക്ക് ഉള്ളത്.
നെയ്യാറ്റിൻകര, നാടുകാണി, വില്ലുകുറി തുടങ്ങിയ സ്ഥലങ്ങളിൽ ആണ്സിനിമചിത്രീകരിച്ചിരിക്കുന്നത്.20 ഓളം വരുന്ന പുതുമുഖങ്ങൾ സിനിമയിൽ അഭിനയിച്ചിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് മികച്ച അഭിപ്രായംഅമാനുടസ്വന്തമാക്കിയിട്ടുണ്ട്.പൂർണമായുംബാക്ക്ഗ്രൗണ്ട് സ്കോർ,  സ്പെഷ്യൽ എഫക്ട് എന്നിവ ഒഴിവാക്കി നാച്ചുറൽ ആയിട്ടാണ്സിനിമചിത്രീകരിച്ചിരിക്കുന്നത്. സിനിമയിൽ ക്യാമറയും ഒരു കഥാപാത്രമായി എത്തുന്നു എന്നുള്ളതാണ് ഫൗണ്ട് ഫുട്ടേജ് ഫിലിമിന്റെ സവിശേഷത.
 .മറ്റു സിനിമകളിലേതു പോലെ സ്പെഷ്യൽ എഫക്ട് , സ്റ്റണ്ട് , പശ്ചാത്തല സംഗീതംഎന്നിവയ്ക്കു ഒട്ടും പ്രാധാന്യം ഈ സിനിമയിൽ നൽകിയിട്ടില്ല. പ്രേക്ഷകർ കൂടെ സിനിമയുടെ ഭാഗമായി മാറുന്ന രീതിയിലാണ് അമാനുട എന്ന ഈ ഹൊറർസിനിമഒരുക്കിയിരിക്കുന്നത്.പശ്ചാത്തല സംഗീതം  ഇല്ലാത്തതു  കൊണ്ട് തന്നെ ഈ സിനിമയിൽ റിയൽ സൗണ്ടിനു പ്രാധാന്യം നൽകിയിരിക്കുന്നു.

ഗിന്നസ് സുനിൽ ജോസഫ് .

Post a Comment

0 Comments