സുവർണ്ണ പുരുഷന് പൊന്നിൽ തീർത്ത ആദരം

ഇന്ത്യയുടെ സുവര്‍ണപുരുഷന്‍റെ ഓര്‍മകള്‍ക്ക് ആദരവോടെ സ്വര്‍ണചിത്രം തീർത്ത് ഡാവിഞ്ചി . വിവിധ മീഡിയങ്ങളില്‍ ചിത്രം തീര്‍ക്കുമ്പോള്‍ സ്വപ്നത്തില്‍ പോലും  വരാത്ത ഒന്നാണ് സ്വര്‍ണം.. നൂറ് വ്യത്യസ്ത മാധ്യമങ്ങളിൽ ചിത്രം തീർക്കുക എന്ന ലക്ഷ്യത്തിലെ എഴുപത്തിയൊന്നാമത്തെ മാധ്യമമാണ് സ്വര്‍ണം   .

 മുൻ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്‍റെ ചരമ വാര്‍ഷിക ദിനവുമായി ബന്ധപ്പെട്ടു തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിനടുത്ത് മിഷന്‍ ക്വാർട്ടേഴ്സ് റോഡിലുള്ള  ടിസി ഗോള്‍ഡ്‌ ഉടമ ബിജു തെക്കിനിയത്തിന്‍റെയും സുഹൃത്ത്‌ പ്രിന്‍സന്‍ അവിണിശ്ശേരിയുടെയും സഹകരണത്തോടെ മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പത്തടി വലുപ്പത്തില്‍ ആദരസൂചകമായാണ് ഡാവിഞ്ചി സുരേഷ് സ്വര്‍ണചിത്രം നിര്‍മ്മിച്ചത്‌.

 സ്വർണ്ണത്തിന്‍റെ വളയും മാലയും മോതിരവും പതക്കങ്ങളും കമ്മലും ചെയിനും ഒക്കെയായി അഞ്ചുമണിക്കൂര്‍ സമയമെടുത്ത് നിർമിച്ചചിത്ര നിര്‍മാണത്തിന് ടി സി ഗോള്‍ഡ്‌ സ്റ്റാഫുകളും ക്യാമറാമാന്‍ പ്രജീഷ് ട്രാന്‍സ് മാജിക് എന്നിവര്‍ സഹായത്തിനു ഉണ്ടായിരുന്നു.

ഗിന്നസ് സുനിൽ ജോസഫ്.

Post a Comment

0 Comments