പീരുമേട്:സുപ്രിം കോടതിയിൽ പുതുതായി ഒൻപത് ജഡ്ജിമാരെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാനമിറക്കിയതിൽ കേരളത്തിനൊപ്പം പീരുമേടിനും അഭിമാനിക്കാം. ജസ്റ്റിസ് സി.ടി.രവികുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം പീരുമേട്ടിലായിരുന്നു.
1960 ജനുവരി ആറിന് മാവേലിക്കര തഴക്കര കുറ്റിയിലയ്യത്ത് തേവന്റെയും സരസ്വതിയുടെയും മകനായി ജനിച്ച സി.ടി രവികുമാർ പീരുമേട് താലൂക്ക് കച്ചേരിയിൽ സുപ്രണ്ടായിരുന്ന പിതാവിനൊപ്പം താമസിക്കുമ്പോൾ അഴുത എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി.
1986 ജൂലൈ 12 ന് അഭിഭാഷകനായി എൻറോൾ ചെയ്തു. സീനിയർ ഗവൺമെന്റ് പ്ലീഡർ, സ്പെഷൽ ഗവൺമെന്റ് പ്ലീഡർ (എസ്സി/എസ്ടി) എന്നീ നിലകളിലും പ്രവർത്തിച്ചു. 2009 ജനുവരി 5ന് ഹൈക്കോടതി ജഡ്ജിയായി. നിലവിൽ കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനാണ്. ഭാര്യ അഡ്വ. സൈറ മക്കൾ: അഡ്വ. നീതു രവികുമാർ, നീനു രവികുമാർ (ഗവേഷക, മൈസൂരു), മരുമകൻ: അഡ്വ. ശബരീഷ് സുബ്രഹ്മണ്യം (സുപ്രീം കോടതി).
ഗിന്നസ് സുനിൽ ജോസഫ് .
0 Comments