രണ്ടു വർഷമായി നിർത്തി വച്ചിരുന്ന യാത്രകൾ വീണ്ടും തുടങ്ങി. വളരെ അപ്രതിക്ഷിതമായി യുപിയിലേക്ക് പോകേണ്ടതായി വന്നു ആ യാത്രവിശേഷങ്ങളാണിവിടെ കുറിക്കുന്നത്.
കോട്ടയം കടതുരുത്തിയിലെ മാംഗോ മെഡോസിലെ (ലോകത്തിലെ ആദ്യത്തെ അഗ്രികൾച്ചറൽ തീം പാർക്ക്) സുഖകരമായ താമസത്തിന് ശേഷം വെളുപ്പിനെ ആറു മണിക്കുള്ള ഇൻഡിഗോയിൽ മുംബൈയിലേക്ക്.
കൊച്ചി, മുബൈ, അലഹബാദ്, റായ്ബറേലി, അമേത്തി , ലക്നോ ,ബാംഗ്ലൂർ, കൊച്ചി .
മുംബെയിൽ രണ്ട് വാക്സിൻ സർട്ടിഫിക്കറ്റും ആർടി പി സി ആറും നിർബദ്ധമായിരുന്നു. എന്നാൽ യുപിയിൽ ആരുംകൊറോണയെന്ന്കേട്ടിട്ടുപോലുമില്ലന്ന് തോന്നുന്നു. മാസ്ക് അതെന്താ എന്ന് ചോദിക്കുന്നതു പോലെ തോന്നി. അലഹബാദിലെ എയർപോർട്ട് പ്രയാഗ് രാജിലാണ്.സേനയുടെ നിയന്ത്രണത്തിലുള്ളതാവളം.ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുണ്ട്. മുബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം പ്രയാഗ് രാജിൽ ലാൻഡ് ചെയ്യാനുള്ളതയ്യാറെടുപ്പിൽചക്രങ്ങൾതറയിൽമുട്ടിഎന്നാൽ സെക്കന്റുകൾ ക്കുള്ളിൽ വീണ്ടും കുതിച്ചുയർന്നു unexpeted block in the runway എന്ന് പിന്നിട്ട് പൈലറ്റ് അനൗൺസ് ചെയ്തു. പിന്നീട് പത്ത് മിനിറ്റ് വട്ടം കറങ്ങിയ ശേഷംസുരക്ഷിതമായി ഇറങ്ങി. ഈശ്വരന് നന്ദി ഒപ്പംപൈലറ്റിനും . അലഹബാദ് ചെറിയ മഴയോടെ ഞങ്ങളെ എതിരേറ്റു.
അഭിജിത്തിന്റെ വാഹനത്തിൽ യോഗിയുടെ നാട്ടിലെ വില്ലേജ് യാത്ര ഒരനുഭവമായിരുന്നു. ദാരിദ്ര്യത്തിന്റെയും വൃത്തിഹീനതയുടെയും മുഖം ഇവിടെ കാണാം. നരകതുല്യം എന്ന്വിശേഷിപ്പിക്കാം. മഴ പെയ്തതോടെ ചെളി കുണ്ടായി റോഡ് മാറി.ഇന്ത്യയിലെ പ്രശ്സ്തമായ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലേക്ക്.
നൈനി നദിക്ക് കുറുകേ 2 കിലോമീറ്റർ നീളത്തിൽ ബ്രിട്ടീഷ് കാർപണിതഇരുമ്പുപാലം . അവരുടെ എഞ്ചിനിയറിംങ് വിസ്മയംകണേണ്ടതാണ്.ഒരു കാമ്പസിൽ പത്തോളം വിവിധ വിഷയങ്ങൾപഠിപ്പിക്കുന്ന കോളജുകൾ.ഗംഭീരമായിസംരക്ഷിച്ചിരിക്കുന്നു.യുപിയിൽക്രൈസ്തവമനേജ്മെന്റിന്റെ കീഴിലുള്ള 120 വർഷം പഴക്കമുള്ള കലാലയം.പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള ഒലിവ് വൃക്ഷങ്ങൾ ഒരു പ്ലോട്ടിൽനട്ടുപിടിപ്പിച്ചത് എന്നെ ആകർഷിച്ചു.
നെഹറുകുടുംബം കാലങ്ങളായി കൈവശംവച്ചിരുന്ന റായ്ബറേലി, അമേത്തിയിലുടെഹൃസ്വസന്ദർശനം
ശേഷംതലസ്ഥാനമായ ലക്നോവിലേക്ക് . തലസ്ഥാനത്തിന്റെ എല്ലാ പ്രൗഡിയും ഉള്ള സ്ഥലം എന്നാൽ ജനങ്ങളുടെ ജിവിതം തഥൈവ.യുപിയിലെ ജനങ്ങൾ പാൻ പരാഗ്, ഗുഡ്കക്ക് തുടങ്ങിയ ലഹരികൾക്ക് അടിമകളാണന്ന് തോന്നി, അബാലവൃദ്ധം ജനങ്ങളും ആൺ പെൺവ്യത്യാസമില്ലാതെ ചവക്കുന്നു. പെട്ടികടകൾ ധാരളം വഴി വക്കിലുണ്ട്. വിവിധവർണ്ണങ്ങളിലുള്ള പാക്കറ്റുകൾ ജനത്തെമാടിവിളിക്കുന്നു.
മഴ യാത്രയെ ബാധിച്ചതിനാൽ ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചു പോന്നു. യമുന ശാന്തമായി ഒഴുകുന്നു. മണൽ ഖനനം തകൃതിയായി നടക്കുന്നു.വാഹന നിയമങ്ങൾ യുപിയിൽ കാര്യക്ഷമമല്ല. മിക്ക വണ്ടിയുടെയും നമ്പർ പ്ലോററിൽഅഡ്വക്കേറ്റ്, ഹൈ കോർട്ട് എന്ന് എഴുതി വച്ചിരിക്കുന്നു. നമ്പരില്ല. അത് സ്കൂട്ടർ മുതൽ എസ് യുവി വരെ .ഹെൽമറ്റ് , ട്രിപ്പിൾ ഇതൊന്നും ബാധകമല്ല എന്തിനു പറയുന്നു ചുമപ്പ് ലൈറ്റും ഓവർ ടേക്കിങ്ങും ഹോണും ഒന്നും ഇവരെ ബാധിക്കുന്ന കാര്യമല്ല. പോലീസ് നോക്കുകുത്തിയാണ്. പരിശോധന ഇല്ലേഇല്ല. ഡീസൽ വാഹനങ്ങൾ ഇല്ല , സി എൻ ജി, പെട്രോൾ, ഇലക്ട്രിക്ക് വാഹനങ്ങൾ മാത്രം. സൈക്കിൾ റിക്ഷകൾ , ഇലക്ട്രിക്ക് റിക്ഷകൾധാരാളംഉപയോഗിക്കുന്നു. പ്രൈമറി സ്കൂൾ മുതൽ ഓഫിസുകൾ വരെ സാധാരണ നിലയിൽപ്രവർത്തിക്കുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം കൊറോണ പേടിച്ചു പോയതാണോ എന്ന സംശയം ബാക്കി നിൽക്കുന്നു.തികച്ചും കാർഷിക മേഖലയെ ആശ്രയിക്കുന്ന സംസ്ഥാനമാണ് യുപി. വഴിയിൽ ധാരാളം കന്നുകാലികളെകാണാം.അവസ്വതന്ത്രമായി വിഹരിക്കുന്നു. റോഡുകൾനല്ലനിലവാരത്തിലുള്ളതാണ് പട്ടണങ്ങളിൽ മാത്രം. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ 50 വർഷങ്ങൾക്ക് മുൻപ് ഉള്ളതു തന്നെ.
ലക്നോവിലെ ഗോൾഡൻ സ്കൈയിലെ രാത്രി താമസത്തിനു ശേഷം എയർപോർട്ടിലേക്ക്, ചൗധരി ചരൺ സിങ്ങിന്റെ പേരിലുള്ള അന്താരാഷ്ട്ര വിമാന താവളമാണങ്കിലും ഗമ കുറവാണ്. എന്നാൽബാംഗ്ലൂരിന്മുകളിലെത്തിയപ്പോൾ ചേതോഹരമായ കാഴ്ചകൾ. താഴെ പച്ചപ്പും സൂര്യകാന്തി പാടങ്ങളും.അന്താ രാഷ്ട്ര നിലവാരത്തിലുള്ളതാണ് ബാംഗ്ലൂരിലെ കെംപഗൗഡയുടെ പേരിലുള്ള ഈ താവളം.
മനം മടുപ്പിക്കുന്ന കാഴ്ചകളിൽ നിന്ന് തിരികെ ബാഗ്ലൂർ വഴി കൊച്ചിയിലേക്ക്.
(വഴിയരുകിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ ഇല്ലങ്കിൽ ) എന്റെ കേരളം എത്ര സുന്ദരം .
ഗിന്നസ് സുനിൽ ജോസഫ് .
0 Comments