സ്കൈ ഡൈവിംഗ് ജിതിന് കുട്ടിക്കളി, 3 ഗിന്നസ് തന്റെ പേരിലാക്കി.



ടെന്നസി:
അമേരിക്കയിലെ ടെന്നസി സ്റ്റേറ്റിൽ വച്ച് 43000 അടി ഉയരത്തിൽ വിമാനത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തി ലോക റെക്കാർഡിട്ട് കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി ജിതിൻ വിജയൻ. ജൂലായ് ഒന്നിന് ഇന്ത്യൻ സമയം വൈകിട്ട് 5നായിരുന്നു സ്കൈ ഡൈവിംഗ് . ഇത്രയും ഉയരത്തിൽ നിന്ന് ദേശീയപതാക കൈയിൽ കെട്ടി സ്കൈ ഡൈവിംഗ് നടത്തിയെന്ന നേട്ടവും ജിതിന് സ്വന്തം. 
43000 അടി ഉയരത്തിൽ നിന്ന് ഭൂമിയിൽ തൊടാൻ ഏഴു മിനിട്ടാണ് 41 കാരനായ ജിതിൻ എടുത്തത്. ഇതിൽ മൂന്നു മിനിറ്റ് ഫ്രീ ഫാൾ ആയിരുന്നു. 5500 അടി ഉയരത്തിൽ നിന്ന് പാരച്യൂട്ട് ഉയർത്തിയശേഷം നാലു മിനിട്ടിൽ ലാൻഡ് ചെയ്തു. 
എറണാകുളത്തെ 
എൻഡൈമെൻഷൻ ലിമിറ്റഡ് എന്ന ഐ.ടി കമ്പനിയുടെ സി.ഇ.ഒ ആണ് ജിതിൻ, കുട്ടിക്കാലം മുതൽ പറക്കാനുള്ള മോഹം എത്തിച്ചത് പാരാഗ്ലൈഡിംഗിലാണ്. പിന്നീട് സ്കൈ ഡൈവിംഗിലേക്ക് ചുവടുമാറ്റി.
സ്പെയിനിൽ നിന്ന് എ ഗ്രേഡ് ലൈസൻസെടുത്തു. ദുബായ്, അബുദാബി, യു.കെ എന്നിവിടങ്ങ ളിലെ സ്കൈ ഡൈവിംഗ് 
സെന്ററുകളിൽ പരിശീലനം നടത്തി. പനായി സ്വദേശികളായ വിജയന്റെയും സത്യഭാമയുടെയും മകനാണ്. ഭാര്യ ദിവ്യയ്ക്കും മകൻ സൗരവിനുമൊപ്പം എറണാകുളത്താണ് താമസം.

Post a Comment

0 Comments