വിവിധ തരം സോപ്പും ലഡുവും നിർമിച്ച് ലോക റിക്കാർഡിൽ

ആലുവ :  ഇരട്ട റെക്കോർഡിന്റെ തിളക്കത്തിൽ
സെന്റ്. സേവ്യേഴ്സ് കോളേജ് . . 
കോളേജിന്റെ അറുപതാം പിറനാളിൽ അറുപതു പ്രകൃതിദത്ത വിഭവങ്ങളിൽനിന്ന് അറുപതു കുട്ടികൾ
അറുന്നൂറു സോപ്പുകൾ നിർമ്മിച്ചാണ് കൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ റെക്കോർഡിന് അർഹമായത്. ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻകൗൺസിലിന്റെയും കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് സോപ്പുകൾ നിർമ്മിച്ചത്.സാവ്കെയർ ഹെർബൽ സോപ്പു നിർമാണം എന്നു നാമകരണം ചെയ്ത പരിപാടി സെന്റ് സേവ്യേഴ്സിലെ ഇൻക്യുബേഷൻ സെന്ററായ സ്പെയിസിൽ ജനുവരി 11നാണ് സംഘടിപ്പിക്കപ്പെട്ടത്. 
ഇരുപതു കുട്ടികൾ അറുപതു ഇലകളുടെയും ഫലങ്ങളുടെയും സത്തുപയോഗിച്ച് മുന്നൂറ്റി അറുപതു ലഡു നിർമ്മിച്ച് മറ്റൊരു റെക്കോർഡ് നേടിയത് ഇരട്ടി മധുരമായി. ബിവോക് കളിനറി ആർട്സ് ആൻഡ് ഹോസ്പിറ്റൽ മാനേജ്മെന്റ് വിദ്യാർത്ഥികളും കുക്കറി ക്ലബ് അംഗങ്ങളും ചേർന്നാണ് ലഡു നിർമ്മിച്ചത്.
യൂണിവേഴ്സൽ റെക്കോർഡ് ഫോറം പ്രസിഡന്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ. ജോൺസൻ . വി .ഇടിക്കുള എന്നിവരടങ്ങിയ ജൂറിയാണ് രേഖകൾ പരിശോധിച്ച് റെക്കോർഡിന് അംഗീകാരം നൽകിയത്. 
എസ് .റെജി, എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി കമ്മിഷണർ കേരള സ്റ്റേറ്റ് ഗുഡ്സ്ആൻഡ് ടാക്സ് ഡിപ്പാർട്ട്മെന്റ്, എറണാകുളം നിരീക്ഷകനായിരുന്നു. രസതന്ത്ര വിഭാഗം മേധാവി ഡോ. ന്യൂലി ജോസഫ് പരിപാടിയുടെ കോർഡിനേറ്ററായിരുന്നു. 
ലഡു നിർമ്മാണത്തിന് കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥിയായ നന്ദന ബി എസും, ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ അശ്വതി വി എസുമാണ് നേതൃത്വം നൽകിയത്. 
പ്രിൻസിപ്പൽ പ്രൊഫ. ഡോ മിലൻ ഫ്രാൻസ്, മാനേജർ റവ. സിസ്റ്റർ ചാൾസ്, ജൂബിലി കോർഡിനേറ്റർമാരായ 
ഡോ. സൌമി മേരി കെ, 
ഡോ. സിസ്റ്റർ ഷാരിൻ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments