ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് ഒരു യാത്ര


ശ്രീനഗർ / ബാരാമുള്ള:
കാശ്മീർ ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ ഇതാണെന്ന് വായിച്ചറിഞ്ഞ സ്ഥലത്തേക്ക് ഒരു യാത്ര തരപ്പെട്ടു. ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ പതിനായിരത്തിൽ പരം കാശ്മീരി പെൺകുട്ടികളെ അണിനിരത്തി കാശ്മിരിൻ്റെ തനതു കലാരുപമായ റൗഫ് നൃത്തം അവതരിപ്പിക്കുന്നത് നിരീക്ഷാക്കാനായിരുന്നു ക്ഷണം. ഞാനും ഭാര്യ ഷീനയും കൂടി ആഗസ്റ്റ് 7 ന് കൊച്ചിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്നു. 5.45 ന് ശ്രീനഗറിലെത്തിയ ഞങ്ങളെ സ്വീകരിക്കാൻ ഹവിൽദാർ ദേവ്‌റാം എത്തിയിരുന്നു.
കാശ്മീർ എന്ന സ്വർഗ്ഗ നാടിൻ്റെ ആദ്യ കാഴ്ചകൾ ഒട്ടും മനോഹരമായിരുന്നില്ല.
 ശ്രീനഗർ ബാരാമുള്ള 52 കി.മി
യാത്ര കഠിനമായിരുന്നു. NH 44 പണി നടക്കുന്നതിനാൽ റോഡ് മുഴുവൻ പൊടി മയമായിരുന്നു.
ആപ്പിൾ തോട്ടം

കാശ്മീർ യാത്രയിലുടനീളം നമുക്ക് റോഡിനിരുവശവും ഇല കാണാതെ കായിച്ചു നിൽക്കുന്ന വിവിധ ഇനത്തിലുള്ള ആപ്പിൾ, പിയർ, വാൽനട്ട് തുടങ്ങിയ പഴവർഗങ്ങളുടെ തോട്ടങ്ങൾ കാണാം.
ബ്രിഗേഡ് ആസ്ഥാനത്ത്
ഇവിടെ ആർമിയുടെ ഗസ്റ്റ് റും റെഡിയായിരുന്നു.  ഒരു സൈനികനെ ഞങ്ങളുടെ ആവശ്യങ്ങൾ നടത്താൻ ഏർപ്പെടുത്തിയിരുന്നു. ഏഴരക്കും സൂര്യൻ അസ്തമിച്ചിരുന്നില്ല, ആദ്യ ദിനം സുഖമായി ഉറങ്ങി.
അടുത്ത ദിനം ഉറി പട്ടണവും, പുരാതന ശിവക്ഷേത്രമായി ബുനിയാർ ക്ഷേത്രവും സന്ദർശിച്ചു.
ഉറി-ബാരാമുള്ള ഹൈവേ 44 ൽ   , കശ്മീരി പൈതൃകത്തിൻ്റെ മഹത്തായ അവശിഷ്ടമായ ബുനിയാർ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഉത്പല രാജവംശത്തിലെ അവന്തി വർമ്മൻ രാജാവ് ഒൻപതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ പണികഴിപ്പിച്ച  ഈ ക്ഷേത്രം നൂറ്റാണ്ടുകളായി മണ്ണിനടിയിലായിരുന്നു. 1835-ൽ ചരിത്രകാരനായ കാൾ അലക്സാണ്ടർ ഹ്യൂഗൽ ഇത്  കണ്ടെത്തി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ദോഗ്ര ഭരണാധികാരി മഹാരാജ രൺബീർ സിംഗ് ഒമ്പത് വർഷത്തെ കഠിനവും ശ്രമകരവുമായ ഖനനത്തിലൂടെ വീണ്ടെടുത്തു. ഗന്ധർവ്വ ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രം വാസ്തുവിദ്യയുടെ വിസ്മയമായി നിലകൊള്ളുന്നു, ക്ഷേത്രത്തിൻ്റെ 53 സെല്ലുകൾ പ്രധാന ശ്രീ കോവിലിനു ചുറ്റുമാണ്.  
പരുക്കൻ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രത്യേക സങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗ്രാനൈറ്റ് കൂട്ടിച്ചേർത്തത്, പ്രധാനമായും അത്യാധുനിക ലോക്ക്-കീ സാങ്കേതികതയെ ആശ്രയിക്കുന്നു, ക്ഷേത്രത്തിൻ്റെ അളവുകൾ അതിൻ്റെ മഹത്വം പ്രതിധ്വനിക്കുന്നു. 145 x 119.5 അടി വലിപ്പമുള്ള ഒരു വിശാലമായ ഭൂമിയിലാണ് ക്ഷേത്രം. 14 x 14 അടി  ചതുരാകൃതിയിലുള്ള പീഠത്തിൽ നിൽക്കുന്ന ഒരു  ഗർഭഗൃഹത്തോടുകൂടിയ ഓരോ സെല്ലിനും 7 x 4 അടിയാണ്.  1947 ൽ, കബാലി റെയ്ഡേഴ്സിൻ്റെ അപ്രതീക്ഷിത ആക്രമണത്തിനിടയിൽ,  ബ്രിഗേഡിയർ രജീന്ദർ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈനികർക്ക് ക്ഷേത്രം അഭയം നൽകി.  ഇപ്പോൾ  സൈനികനിയന്ത്രണത്തിലുള്ളിലാണ്  ഈ ക്ഷേത്രം.
 സുബേദാർ മേജർ റാങ്കിലുള്ള സൈനികൻ ചരിത്രം വിവരിച്ചു നൽകി. തുടർന്ന് ഡാഗർ ഡിവിഷൻ്റെ ആർമി മ്യുസിയം സന്ദർശിച്ചു. പാകിസ്ഥാൻ്റെയും, തിവ്രവാദികളുടെയും കൈയ്യിൽ നിന്ന് പിടിച്ചെടുന്ന വിവിധ തരം തോക്കുകൾ, ആശയവിനിമയ ഉപകരങ്ങൾ, ഇവർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, തുടങ്ങിയവയുടെ വിപുലമായ ശേഖരം പ്രദർശിപ്പിച്ചിരിക്കുന്നു. മറ്റൊരു ഹാളിൽ കാശ്മീരിൻ്റെ തനതു ശൈലിയിലും പാരമ്പര്യത്തിലുമുള്ള വസ്ത്രം, ആഭരണങ്ങൾ,വീട്ടുപകരണങ്ങൾ കൂടാതെ ഡാഗർ റജിമെൻ്റിൻ്റെ ചരിത്രം വിവരിക്കുന്ന ഫോട്ടോകൾ ഇവ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഷൗക്കത്തലി ഇൻഡോർ സ്റ്റേഡിയത്തിലേക്ക്.

ഒൻപതാം തിയതി ഒൻപതിന്
 റിഹേഴ്സൽ നടക്കുന്ന ഷൗക്കത്തലി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് യു. ആർ.എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് സൗദീപ് ചാറ്റർജിയോടൊപ്പം,അവിസ്മരണിയമായിരുന്നു യാത്ര. യന്ത്ര തോക്കേന്തിയ അഞ്ച് സൈനികരടങ്ങിയ  പൈലറ്റ് വാഹനം, പിന്നിൽ ഞങ്ങൾ മൂന്ന് പേർക്കായി കേണൽ ദിനേഷ് ഫോഗട്ട് സാബിൻ്റെ ഔദ്യോഗിക വാഹനം  പിന്നിലെ ജിപ്സിയിൽ സായുധരായ അഞ്ച് പേർ നേരെ സ്റ്റേഡിയത്തിലേക്ക്. സ്വീകരിക്കാൻ കേണൽ ദിനേശ്ഫോഗട്ട് സാബ്, കേണൽറാണ സാബ്,  കേണൽഅകാശ് മോനോൻ സാബ് , കേണൽ ശർമ്മ സാബ്, മേജർ ആര്യൻ സാബ്, മേജർ ഹർഷൻ സാബ്
മേജർവിഷ്ണുസാബ്,മേജർ സത്യസാബ് എന്നിവരടങ്ങിയ വൻ നിര. ഒരു മണിക്കൂറിൽ റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കി.
കമാൻ പോസ്റ്റിലേക്ക്
 
പാക് അധിന കാശ്മീർ കാണാൻ പോകുന്ന വഴി യഥാർത്ഥ കാശ്മീരിൻ്റെ ഭംഗി തെളിഞ്ഞു വരും. ഝലം നദി കലങ്ങി മറിഞ്ഞ് ഒഴുകുന്നു,നെൽവയലുകൾ, ഫലവർഗ്ഗ തോട്ടങ്ങൾ, പൈൻ മരങ്ങൾ, കുന്നുകൾ, താഴ് വരയിൽ ഇംഗ്ലീഷ് ശൈലിയിലുള്ള മരവീടുകൾ സുന്ദരമായ കാഴ്ചകൾ . ഇതിനിടയിൽ വാഹനം
സാധരണക്കാർക്ക് പ്രവേശനമില്ലാത്ത ഗണ്ണേറിയയിൽ പ്രവേശിച്ചു. (പാകിസ്ഥാൻ തിവ്രവാദികൾ Loc യിൽ നിന്ന് സ്ഥിരമായി ഷെൽ വർഷിക്കുന്ന സ്ഥലം) ഉച്ചയൂണ് അവിടെ നമ്മൾ ഉപയോഗിക്കുന്ന ആയുധങ്ങൾ അവയുടെ പ്രവർത്തനങ്ങൾ എല്ലാം മലയാളിയായ സൈനികൻ വിവരിച്ചു തന്നു. 37 കി മി അകലെയുള്ള ശത്രുവിനെ തകർക്കാൻ കഴിയുന്ന ആയുധങ്ങൾ നമുക്കുണ്ട്. മലനിരകൾ മുകളിൽ നിന്ന് ശത്രു നമ്മുടെ രാജ്യത്തേക്ക് സ്ഥിരമായി ഷെൽ വർഷിക്കാറുണ്ട്. സൈനികർ കമാണ്ടർ ഉൾപ്പെടെ എല്ലാവരും ഇവിടെ ബങ്കറിനുള്ളിലാണ് കഴിയുന്നത്. യഥാർത്ഥത്തിൽ ജീവൻ പണയം വച്ച് നാട് കാക്കുന്ന ധീര ജവാൻമാർക്ക് ബിഗ് സല്യൂട്ട്.
POK പാക് അധീന കാശ്മീർ ഝലം നദിക്ക് അക്കരെ കാണാം. യാത്രയിലുടനീളം കരസേനക്ക് പുറമേ BSF,CRPF, B RO, GRE F തുടങ്ങിയ സേന വിഭാഗങ്ങളുടെ കവചിത വാഹനങ്ങളും സായുധരായ സൈനികരേയും റോഡിനിരുവശത്തും കാണാം. എത്ര കഠിനമാണ് ഇവരുടെ സേവനം എന്നത് മലയാളികൾക്ക് അറിയില്ല. കടുത്ത ചൂടിലും മഞ്ഞിലും 30 കിലോയിലധികം വരുന്ന ആയുധസാധനസാമഗ്രഹികളുമായി കാവൽ നിൽക്കുന്ന ഇവർക്ക് ഒരിക്കൽ കൂടി സല്യൂട്ട്.

 അശാന്തിയുടെ താഴ് വര
എതു നിമിഷവും ഭീകരാക്രമണം പ്രതിക്ഷിച്ചു കൊണ്ടാണ് സൈന്യവും സാധാജനവും ഇവിടെ പാർക്കുന്നത്.  ജനങ്ങളുടെ മുഖത്ത് ഭയവും ആശങ്കയുമാണ്. എതാനും വർഷങ്ങൾ മുമ്പ് വരെ പട്ടാളത്തിനെ ശത്രുക്കളായി കണ്ടിരുന്ന സാധാരണക്കാർ ഇന്ന് അവരെ രക്ഷകരായി കാണുന്നു എന്നത് വലിയ കാര്യമാണ്. യുവ കൾച്ചറൽ സെൻ്റർ എന്ന പേരിൽ കാശ്മീരിയുവജനങ്ങൾക്കായി പലവിധ ജീവിതോപാധികൾ സൈന്യം പരിശീനം നൽകി വരുന്നു. കലാകായിക രംഗങ്ങൾ, തൊഴിൽ നൈപുണ്യ മേഖലകൾ എന്നിവിയാണ് പരിശീലനം. മുൻപ് കാശ്മീരിൽ പാക് പതാകകൾ ഉണ്ടായിരുന്നത് ഇപ്പോൾ അവയെല്ലാം നീക്കം ചെയ്തു. പെൺകുട്ടികൾ കൂടുതലായി വിദ്യാഭ്യാസം നേടുന്നുണ്ട്.

റൗഫ് ഡാൻസ്
കാശ്മീരിൻ്റെ തനതുകലാരുപമായ റൗഫ് ഡാൻസ് 1 1543 പെൺകുട്ടികൾ 158സാറ്റലൈററ്ലക്കേഷനിലൂടെ പങ്കെടുത്തത് കാശ്മീരിൻ്റെ ചരിത്രത്തിൽആദ്യമായിട്ടായിരുന്നു. ഒരേ താളത്തിൽ പരമ്പരാഗതവേഷവിധാനത്തിൽ ചുവടു വയ്ച്ചത് ഏവരെയും ആനന്ദപുളകിതരാക്ക
 ആയിരത്തി ഒരുന്നൂറ്റി പതിമൂന്ന് പെൺകുട്ടിക 125സ്കുളുകളിൽ നിന്നായി പ്രധാന വേദിയിൽ അണിനിരന്നത് വലിയ മാറ്റത്തിൻ്റെ ആരംഭമായി കാണാം. കൂടാതെ മാധ്യമങ്ങളുടെ മുമ്പിൽ വന്ന് യാതൊരു സങ്കോചവും കൂടാതെ അവരുടെ സന്തോഷം പങ്കുവയ്ച്ചു. ഒരു കാലത്ത് സമൂഹത്തിഅടിച്ചമർത്തപെട്ട പെൺകുട്ടികൾ ധൈര്യപൂർവം മുന്നോട്ട് വരുന്നത് മാറ്റത്തിൻ്റെ ആരംഭമാണ്. കാശ്മീർ ഭാരതത്തിൻ്റെ അഭിവാജ്യ ഘടകമാണെന്ന് ഉറക്ക വിളിച്ചു പറയുന്നതായി സൈന്യവും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി.

യു. ആർ. എഫും റിക്കാർഡും
കഴിഞ്ഞ ജനുവരിയിൽ കമാണ്ടർ ബ്രിഗേഡിയർ രജത് മോഹൻ ഭട്ട് സാബിൻ്റെ ബുദ്ധിയിൽ വിരിഞ്ഞ ആശയാണ് പരമ്പരാഗത നൃത്തരൂപഅവതരിപ്പിക്കുകയെന്നത്. ഗിന്നസ് റിക്കാർഡ് എന്നതായിരുന്നു ലക്ഷ്യം. എന്നാൽ നൂലാമാലകളും പതിനാറ് ലക്ഷം രൂപയെന്ന ഭാരിച്ച ചിലവ് വേണ്ട എന്ന് തീരുമാനിക്കുകയും മൂന്ന് വീതം കേണൽമാർ  ലഫ് കേണൽമാർ,  മേജർമാർ എന്നിവരടങ്ങുന്ന കമ്മറ്റിയെ നിയോഗിച്ചു. വിവിധ റിക്കാർഡ് സംഘടനകളെ പരിഗണിച്ച ശേഷം ഏകകണ്ഠമായി യു.ആർ.എഫിലെത്തുകയായിരുന്നു. 
5000 പെൺകുട്ടികളെ അണിനിരത്തി റൗഫ് നൃത്തം എന്നതായിരുന്നു പ്രഥമ പരിഗണന. എന്നാൽ ജില്ലാ ഭരണകൂടം, പോലിസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവർ മുൻകൈ എടുത്തതോടെ പതിനായിരം അപേക്ഷകൾ ലഭിച്ചു. അങ്ങനെ ആയിരം കുട്ടികളെ ഒരു വേദിയിലും ബാക്കിയുള്ളവരെ 158ലൈവ് ലൊക്കേഷനിൽ അണിനിരത്തി റിക്കാർഡ് എന്ന ലക്ഷ്യത്തിലെത്താൻ തീരുമാനിച്ചു. ജൂലൈ ഒന്നിന് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതിയായി നിശ്ചയിച്ചു11560അപേക്ഷകൾ ലഭിച്ചതിൽ 1 1543 പേർ പരിപാടിയിൽ പങ്കെടുത്തു. പ്രധാന വേദിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും  145 സ്കൂളുകൾക്കും
മെഡലും സർട്ടിഫിക്കറ്റും നൽകി.
പരിപാടിയുടെ വൻവിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഞങ്ങൾക്ക്  ലെഫ്. ജനറൽ രാജിവ്ഘായ് സാബ്, മേജർ ജനറൽ രാജിവ് സേത്തി സാബ്, ബ്രിഗേഡിയർ രജത് മോഹൻ ഭട്ട് സാബ് എന്നിവർ പുരസ്കാരങ്ങളും
 മെഡലും സമ്മാനിച്ചു.
  പരിപാടിയുടെ പിന്നിൽ പ്രവർത്തിച്ചവർക്കായിരാത്രിയിൽ ഓഫിസേഴ്സ് മെസിൽ ബ്രിഗേഡിയർ സാബ് ഒരു വിരുന്നും നൽകി. ആ വേദിയിൽ വീണ്ടും പുരസ്കാരം നൽകി ഞങ്ങളെ ആദരിച്ചു.
നന്ദി
കാശ്മീർ കാണാനും ലോകോത്തര നിലവാരത്തിലുള്ള പരിപാടിയിൽ പങ്കെടുക്കാനും അവസരം നൽകി ഇന്ത്യൻ കരസേനയോടുള്ള നന്ദി രേഖ പെടുത്തുന്നു. ബാരമുള്ള ഭരണകൂടത്തോടും, കാശ്മീർ വിദ്യാഭ്യാസ വകുപ്പിനോടും നന്ദി അറിയിക്കുന്നു.
ബ്രിഗേഡിയർ - രജത് മോഹൻ ഭട്ട് , കേണൽ  ദിനേശ് ഫോഗട്ട്, കേണൽറാണ,
കേണൽ ശർമ, കേണൽ ആകാശ് മേനോൻ, മേജർ ആര്യൻ , മേജർ സത്യ, മേജർ ഹർഷൻ കൂടാതെ 5 ദിവസം ഞങ്ങളോടെപ്പം അഞ്ചു ദിവസ നിഴൽ പോലെ ഉണ്ടായിരുന്ന ഹവിൽദാർ ദേവ്റാം, ഗസ്റ്റ് ഹൗസ് ചാർജുള്ള അമൃത്,  ശ്രീകാന്ത്, ദേവദത്ത് എന്നിവരോടുള്ള നന്ദി ഹൃദയത്തിൻ്റെ ഭാഷയിൽ അറിയിക്കുന്നു.
(സുരക്ഷ കണക്കിലെടുത്ത് പല വിവരങ്ങൾ, പേര്, സ്ഥലം, കാഴ്ചകൾ ഇവ ഉൾപ്പെടുത്തിയിട്ടില്ല.)

Post a Comment

0 Comments