ഏറ്റവും വലിയ 3D പൂക്കളം നിർമിച്ച് ലോക റിക്കാർഡ് നേടി

നെല്ലിമൂട് /തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി നെല്ലിമൂട് പൗരാവലിയും സാംസ്കാരിക വേദിയും ചേർന്ന് നിർമിച്ച ഏറ്റവും വലിയ 3D പൂക്കളം യുണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ ലോകറിക്കാർഡ് നേടി.
നെല്ലിമൂട് പൗരാവലി & സാംസ്‌കാരികവേദി ഒന്നിച്ചൊരോണം എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് അത്തപൂക്കളം നിർമിച്ചത്.
ശില്പി ഷാജിചൊവ്വരയുടെ നേതൃത്വത്തിൽ ഇരുപതോളം കലാകാരൻമാർ 3 ദിനരാത്രങ്ങൾ പണിപെട്ടാണ് പൂക്കളം ഒരുക്കിയത്. 4500 കിലോ പുഷ്പങ്ങൾ ആണ് ഈ ഭീമൻ പൂക്കളത്തിനായി ചിലവായത്.
109 അടി നീളവും,62 അടി വീതിയും 32 അടി ഉയരവുമുള്ള പൂക്കളത്തിന് 6300 റണ്ണിംഗ് സ്ക്വയർ ഫീറ്റാണ് വിസ്തീർണ്ണം
 കാണുന്ന പൂക്കളങ്ങളിൽ പുവിതളുകളാണെങ്കിൽ 
ഇതിൽ പൂവുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. 
യു ആർ എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് റിക്കാർഡ് പ്രഖ്യാപനം നടത്തി.
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻ്റ്
എൽ.റാണി സർട്ടിഫിക്കറ്റ് കൈമാറി.
സമ്മേളനത്തിൽ വിജിത്ത് (സെക്രട്ടറി, പൗരാവലി ) ,
രഞ്ജിത്ത് ( പ്രസിഡൻ്റ്, പൗരാവലി ) ,ഷിജു .കെ. വി ( അതിയന്നൂർ ഗ്രാമപഞ്ചായത്ത് അംഗം ), പൊന്നയ്യൻ ( ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ്)
ബിജു . എസ് ( സെക്രട്ടറി വ്യാപാരി വ്യവസായി സമിതി, നെല്ലിമൂട് ),വി. ആർ. ശിവപ്രകാശ് ( കൺവീനർ പ്രോഗ്രാം കമ്മിറ്റി) എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments