ഇന്തോനേഷ്യക്കാരനായ ജഫ്രി സയ്ത്ത് വാൻ കണ്ണുകൾ കെട്ടി ഏറ്റവും കൂടുതൽ സമയം പിയാനോയിൽ പാട്ടുകൾ വായിക്കുന്നതാണ് റിക്കാർഡ്.
ചാറ്റർജിയുമായി ആലോചിച്ച് 100 % എസ് പറഞ്ഞു. വിസക്കായി അവരുടെ ക്ഷണക്കത്തും എൻ്റെ ഗിന്നസ് സർട്ടിഫിക്കറ്റ്, യു ആർ എഫ് ചിഫ് എഡറ്റർ കത്ത് എന്നിവ ചേർത്ത് 3 മാസ വിസക്ക് അപേക്ഷിച്ചു. കോട്ടയത്തുള്ള സമ ട്രാവൽസ് മുഖേനയാണ് അപേക്ഷ നൽകിയത്.
ഓസ്ട്രേലിയൻ വിസ കിട്ടാൻ പ്രയാസമാണ് മാർച്ച് 10 ന് പോകണം എന്നതിനാൽ സംശയം അവർ പറഞ്ഞു എങ്കിലും അവരുടെ നീണ്ടനാളത്തെ
പ്രവർത്തനപരിചയവും എൻ്റെ പ്രൊഫെലും കണ്ട് 99% വിസ കിട്ടും എന്ന് ഉറപ്പുനൽകി.
ആറാം ദിവസം ട്രാവൽ ഏജൻസിയെയും എന്നെയും ഞെട്ടിച്ച് 3 വർഷത്തേക്കുള്ള മൾട്ടി എൻട്രി വിസ അടിച്ചു തന്നു. ഗിന്നസ് ജേതാവ്,യു ആർ എഫ് അന്താരാഷ്ട്ര ജൂറി എന്ന രണ്ട് കാര്യങ്ങൾ പരിഗണിച്ചാണ് 3 വർഷത്തേക്കുള്ള വിസ തന്നത്. കൊച്ചിയിൽ നിന്ന് വിയറ്റ്നാം വഴിയുള്ള ടിക്കറ്റ് എടുക്കാൻ നോക്കുമ്പോൾ എനിക്ക് സിംഗപൂരിൽ നിന്ന് ഒരു വിളി വന്നു. ഒരു കുട്ടിയുടെ റിക്കാർഡുമായിബന്ധപെട്ടായിരുന്നു. അവർക്ക് മെയ് മാസം ആണ് റിക്കാർഡ് വേണ്ടത്.
എന്നാൽ ഞാൻ രണ്ടും കൂടി ക്ലബ് ചെയ്ത് മാർച്ചിൽ തന്നെ പരിപാടി ഫിക്സ് ചെയ്തു. (കുട്ടിയുടെ ജൻമദിനം മെയ് 21 നാണ് , അതിനാൽ ഫോട്ടോയും മറ്റ് വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നില്ല. അവർ സർപ്രൈസ് ആയി സോഷ്യൽമീഡിയയിൽഇടുംഎന്ന്പറഞ്ഞു.)അതുകൊണ്ട്തിരുവനന്തപുരത്തുനിന്ന്സിംഗപൂരിലെത്തി.
ഇന്ത്യയിലേക്കാളും രണ്ടര മണിക്കൂർ പിറകിലാണ്. ഒരു ദിനം സിംഗപൂരിൽ കറങ്ങി രാവിലെ 11.30 ന് ഓസ്ട്രേലിയയിലേക്ക് '
ഏഴ് മണിക്കൂർ പറക്കലിനു ശേഷം സമയം രാത്രി 9.30 ന് മെൽബണിൽ എത്തി. അവിടെ ഇൻഡോനേഷ്യൻകോൺസുലേറ്റിൻ്റെ വാഹനവുമായി റാഡൻ മാസ് റെയ്സ്കാത്തുനിൽപ്പുണ്ടായിരുന്നു.നേരെ സെൻ്റ് കിൽഡയിലെ ഹോട്ടലിലേക്ക്. രാത്രി പത്തരക്ക് ഹോട്ടലിലെത്തി നാട്ടിലെ 5.30.സമയം മൊത്തം കുളമായി. രാവിലെ സിറ്റിയിലൂടെ കറക്കം ഉച്ചക്ക് സോഫിർ കെജ്റി വാഹനവുമായി എത്തി.
ഇന്തോനേഷ്യൻ കോൺസുലേറ്റിൽ
കോൺസൽ ജനറൽ കുൺകുറോ വാസിസോയുടെ നേതൃത്വത്തിൽ
വൻസ്വികരണം.
എന്നോടൊപ്പം ഓസ്ട്രേലിയൻ ജൂറി സേതുനാഥ് പ്രഭാകർ, ഇന്തോനേഷ്യൻ ജൂറി ഡോമിനിക്ക് ബ്രിയൻ എന്നിവർ ഉണ്ടായിരുന്നു.
കോൺസുലേറ്റിൽ ജഫ്രി
വളരെ ഭംഗിയായിപരിപാടി അവതരിപ്പിച്ചു
കോൺസൽ ജനറൽ കുൺകുറോ വാസിസോ സർട്ടിഫിക്കറ്റ് നൽകി.
പ്രൊഫ. ഡോ. ഇ.എസ്. മാർഗിയാൻ്റി, പ്രൊഫ. ഡോ. എച്ച്.ഫസ്ലി ജലാൽ അഹമ്മദ് മുസാനി, എസ്. എന്നിവർ മെഡൽ ബാഡ്ജ്, മെമൻ്റോ എന്നിവ കൈമാറി.
ഓസ്ട്രേലിയയിലെ ട്രഫിക്ക് സംവിധാനമാണ് എനിക്ക് ഇഷ്ടപെട്ടത്. ഒരാഴ്ച
മെൽബണിൽ താമസിച്ചിട്ടും ഒരു വാഹനവും ഹോൺ മുഴക്കുന്നത് കേട്ടില്ല. ആംബുലൻസ്, ഫയർ ഒഴികെ. എല്ലാവരും കൃത്യമായ അകലം പാലിക്കുന്നു സിഗ്നലിൽ പോലും.
ഒരാഴ്ചമൂന്ന്ഹോട്ടലുകൾ വ്യത്യസ്ത അനുഭവം. എന്നാൽ ഓസ്ട്രേലിയയിലെ ജീവിത ചിലവ് ഭയാനകം.🤩
0 Comments