നിശ്ചയദാർഢ്യത്തിനും ഇച്ഛാശക്തിക്കും മുമ്പിൽ കിഴടങ്ങിയത് ഗിന്നസ് റിക്കാർഡുകൾ.നിക്കി സാം
എന്ന് വിളിപേരുള്ള നികേഷ് ദുബൈയിൽ ഫ്രീലാൻസ് ജിം ട്രയിനർ ആണ്.
സാഹസികത ഒത്തിരി ഇഷ്ടപെടുന്ന ഇദ്ദേഹം രണ്ട് ലോക റിക്കാർഡിനുടമയാണ്.
ആദ്യത്തെ നേട്ടം 10 കിലോമീറ്റർ ദൂരം 10 കിലോ ഭാരം ശരീരത്തു വെച്ച് കൊണ്ട് നഗ്നപാദനായി 47 മിനുട്ട്കൊണ്ട്ഓടിതീർത്തതിനാണ്.
രണ്ടാമതായി
ദുബായിലെ 7 എമിറേറ്റുകളും
( 635 km)ഓടി തീർക്കുക എന്ന കടമ്പയായിരുന്നു.ഒരു തവണ ശ്രമിച്ചു 400 km എത്തിയപ്പോൾ മസിൽ കയറി ഉപേക്ഷിക്കേണ്ടി വന്നു.വീണ്ടും 6 മാസത്തിനു ശേഷം ശ്രമം തുടർന്നു.
ഒടുവിൽ 5 ദിവസവും 15 മണിക്കൂറും കൊണ്ട് നിശ്ചിത ദൂരം
ഓടി തീർത്ത് ഗിന്നസ് കൈ പിടിയിൽ ഒതുക്കി.
2023 ഓഗസ്‌റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരത്തിൽ ഓടിയെങ്കിലും, ഓട്ടം പൂർത്തിയായപ്പോഴേക്കും തളർന്നുവീണു. ഇനിയൊരിക്കലും ഈ പരിപാടിക്കില്ലെന്ന് മനസ്സിൽ കുറിച്ചുവെങ്കിലുംസുഹൃത്തുക്കളുടെ പ്രോത്സാഹനത്തിൽ ഓട്ടം തുടർന്നു.
ആറുമാസത്തോളം കഠിനമായി പരിശീലനം. ദിവസേന രാവിലെ 4 മണി മുതൽ 6 മണി വരെ ഓട്ടം പരിശീലിച്ചു. മലമുകളിലും, ഭാരമെടുത്തുമെല്ലാം ഓട്ടപരിശീലനം നടത്തി. ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുത്തു. 2024 നവംബർ 23 നാണ് ഗിന്നസ് റെക്കോർഡിനായുള്ള ശ്രമം ആരംഭിച്ചത്.
നികേഷ്ഏഴുവർഷം മുൻപാണ് യുഎഇയിലെത്തുന്നത്. കണ്ണൂരിൽ ബോഡി ബിൽഡിങ് മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. 2010, 2011 വർഷങ്ങളിൽ കണ്ണൂർ ജില്ലാ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിയായിരുന്നു.
*ഗിന്നസ് നേട്ടം നിസാരമല്ല*
ഓടിയ വഴിയിലെ ജിപിഎസ് റെക്കോർഡ് ഗിന്നസ് അധികൃതർക്ക് സമർപ്പിച്ചു. ഇടവിട്ടുള്ള ആരോഗ്യ പരിശോധന രേഖകൾ ഹൃദയമിടിപ്പ് ഉൾപ്പെടെയുള്ളവ ജിപിഎസ് ട്രാക്കറിൽ കൂടുതൽ വ്യക്തതയ്ക്കായി ഉപയോഗിച്ച വാച്ചിൻ്റെ കമ്പനിയിൽ ചെന്ന് വിവരങ്ങൾ ശേഖരിച്ച് സമർപ്പിച്ചു. വിശ്രമം,കൂടെയുണ്ടായിരുന്നവരുടെ സാക്ഷ്യപത്രം, വിഡിയോ, വഴിയിലുണ്ടായിരുന്ന സാക്ഷികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെയെല്ലാം സാക്ഷ്യപത്രം രേഖകൾക്കൊപ്പം സമർപ്പിച്ചു. .എളുപ്പമല്ല ഗിന്നസ് റെക്കോർഡ് അബുദാബി മുതൽ ദുബായ് വരെയുള്ള 400 കിലോമീറ്റർ ബ്രൗൺ ബ്രെഡും പഴവും കഴിച്ചാണ് ഓടിയത്.
നികേഷ് പരിശീലകനായിരുന്ന ജിമ്മിൽ വച്ചാണ് മുംബൈ സ്വദേശിനിയായ സമീൻ അബ്‌ൾ അഹമ്മദ് ഷെയ്ഖ്, നികേഷിന്റെ മനസ്സിലേക്ക് കയറുന്നത്. 2019 ൽ സമ്രീനെ ജീവിത സഖിയാക്കി.
ഇനി വലിയൊരു സ്വപ്നമുണ്ട്. 1000-2000 കിലോമീറ്റർ ഓട്ടം. അതിന് കൃത്യമായ പരിശീലനം, സാമ്പത്തികവുമെല്ലാഅനുകൂലമാകണം. അതിലേക്കുള്ള ചുവടുവയ്പ്പിലാണ് നിക്കിയും സമീനും.
0 Comments