തുർക്കിയിൽ ശക്തമായ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി



ഇസ്താംബുൾ: തുർക്കിയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ.എം.എസ്.സി) റിപ്പോർട്ട് ചെയ്തു.
 റിക്ടർ സ്കെയിലിൽ മിതമായ തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രാജ്യത്തിൻ്റെ മധ്യ അനറ്റോലിയ മേഖലയിൽ വരുന്ന കോന്യ പ്രവിശ്യയിലായിരുന്നു.
3:46-നാണ് ഭൂചലനം അനുഭവപ്പെട്ടത്. തുർക്കിയിലെ കുളുവിന് 14 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇ.എം.എസ്.സി വ്യക്തമാക്കി. ഭൂചലനത്തിന്റെ പ്രകമ്പനം തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലും ശക്തമായിഅനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് ഇതുവരെവിവരങ്ങൾലഭ്യമായിട്ടില്ല.

Post a Comment

0 Comments