1889 മേയ് ഒന്നിനാണ് ലോക തൊഴിലാളി ദിനത്തിന് ആരംഭമായത്, അന്ന് 3 ലക്ഷത്തിൽ അധികം വരുന്ന തൊഴിലാളികൾ അവരുടെ ഫാക്ടറികളിൽ നിന്നും ഇറങ്ങി ചിക്കാഗോയിൽ ഒത്തുകൂടി , ഇന്നും സർവ്വരാജ്യ തൊഴിലാളികളും ഈ ദിനത്തിൽ ഒത്തുചേരുന്നു.
മേയ് മാസം ഒന്ന് പുരാതന കാലത്ത് വസന്തത്തിന്റെ തുടക്കമായി ആഘോഷിച്ചു വന്നിരുന്നു , യൂറോപ്യൻ രാജ്യങ്ങളിൽ ഈ ദിനം ഗാന നൃത്തവാദ്യങ്ങളുമായ് ജനം തെരുവിലിറങ്ങി കൊണ്ടാടിയിരുന്നു.
മേയ് മാസത്തിന് അതിന്റെ പേര് ലഭിച്ചത് റോമൻ ദേവത ആയിരുന്ന മേയിയ ഇൽ നിന്ന് ആയിരുന്നു (Maia ) സമ്പൽ സമൃദ്ധിയുടെ ദേവതയായിരുന്നു മേയിയ.
ലോകത്തിലെ ആദ്യത്തെ പശയുള്ള തപാൽ സ്റ്റാമ്പായിരുന്നു പെന്നി ബ്ലാക്ക്. 1840 മെയ് 1 ന് യുണൈറ്റഡ് കിംഗ്ഡത്തിലാണ് ഇത് ആദ്യമായി പുറത്തിറക്കിയത്, പക്ഷേ മെയ് 6 വരെ ഉപയോഗത്തിന് സാധുതയുണ്ടായിരുന്നില്ല. സ്റ്റാമ്പിൽ വിക്ടോറിയ രാജ്ഞിയുടെ ഒരു ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.
0 Comments