ന്യൂഡൽഹി: പാകിസ്താൻ കരസേനാമേധാവി ജനറൽ സെയ്‌ദ് അസീം മുനീറിന് ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകി.പാകിസ്താന്റെ പരമോന്നത സേനാപദവിയാണ് ഫീൽഡ് മാർഷൽ പദവി. പാകിസ്താനിൽ പട്ടാള അഭ്യൂഹങ്ങൾക്കിടെയാണ് ഫീൽഡ് മാർഷൽ പദവിയെന്നതാണ് ശ്രദ്ധേയം. കൂടാതെ ഇന്ത്യക്കുമേൽ വിജയം നേടിയെന്ന അവകാശവാദമാണ് പാകിസ്താൻ ഉയർത്തുന്നത്. പാകിസ്താനിലെ നിലവിലെ ജനാധിപത്യ ഭരണകൂടത്തിന് ജനകീയ പിന്തുണ ഇല്ലാത്തതും സർക്കാരിനെതിരെ ജനരോഷം ശക്തമായിവരുന്നതിനുമിടെയാണ് സൈനികമേധാവിഅസീം മുനീറിന് ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകിയതായി പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താപ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അസീം മുനീറിന്റെ സ്ഥാനക്കയറ്റിന് അംഗീകാരം നൽകിയത്.
പാകിസ്‌താൻ ഒരു സ്വതന്ത്രരാജ്യമായി മാറിയതിന് ശേഷം ഇതുവരെ ആകെ ഒരു ഫീൽഡ് മാർഷൽ മാത്രമാണ് പാക് സൈന്യത്തിൽ നിന്ന് ഉണ്ടായിട്ടുള്ളത്. പാക് സൈനിക മേധാവി ആയിരുന്ന ജനറൽ ആയൂബ് ഖാനാണ് ഇതിന് മുൻപ് ഫീൽഡ് മാർഷൽ ആയത്. പക്ഷെ സൈനികഅട്ടിമറിയിലൂടെ ആയൂബ് ഖാൻ അധികാരം പിടിച്ചെടുത്ത് പാകിസ്താന്റെ രണ്ടാമത്തെ പ്രസിഡന്റായി.
0 Comments