ലഹരി വിരുദ്ധ റാലിയും വി. ബി. എസ് സമാപനവും നടത്തി

  പള്ളികുന്ന്: സെൻ്റ് ജോർജ് സി എസ്.ഐ പള്ളിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും പ്രതിഞ്ജയും വി.ബി.എസ് സമാപനവും നടത്തി.
യുവതലമുറയെ കാർന്നു തിന്നുന്ന ലഹരിക്കെതിരെയായിരുന്നു വി.ബി.എസ് കുട്ടികളുടെയും അധ്യാപകരുടെയും നേത്വത്തതിൽ റാലി നടത്തിയത്.
റാലിക്ക് ഇടവക വികാരി റവ. ലിജു എബ്രഹാം നേതൃത്വം നൽകി. 
പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച റാലി പള്ളിക്കുന്ന് ടൗണിൽ ലഹരി വിരുദ്ധ പ്രതിഞ്ജ കുട്ടികളും അധ്യാപകരും എടുത്തു. ഗിന്നസ് സുനിൽ ജോസഫ് മുഖ്യസന്ദേശം നൽകി.
വി.ബി.എസ് ഡയറക്ടർ വിജിഷ് സി.ഇ.എഫ്.ഐ,കോഡിനേറ്റർമാരായ സബിത സുനിൽ, സിനി സിബി, കമ്മറ്റിയംഗം ടി.സെൽവൻ അനിഷ മോൾ  ഹെലിബറിയ,    
അഭിഷ ,മേരി റോസ് പശുപാറ, ബിബിൻ കരിന്തിരുവി
എന്നിവർ നേതൃത്വം നൽകി .

Post a Comment

0 Comments