ശ്രീനഗർ:
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വ്യാഴാഴ്ച രാവിലെ ജമ്മു-കശ്മീർ പോലീസും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സും (സിആർപിഎഫ്) സംയുക്തമായി അവന്തിപുരയിലെ നാദർ പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചു. തുടർന്ന് തീവ്രവാദികൾ സേനയ്ക്ക് നേരെ കനത്ത വെടിവയ്പ്പ് നടത്തുകയും ചെയ്തു. മൂന്ന് തിവ്രവാദികളെ വധിച്ചുവെന്നാണ് വിവരം.
അസിഫ് അഹമദ് ഷേക്ക്, അമീർ നാസിർ വാനി,യാവീർ അഹമദ് ഭട്ട് എന്നി കൊടു ഭീകരരാണ് സൈന്യത്തിൻ്റെതോക്കിനിരയായത്. ഓപ്പറേഷൻ നാദിർ എന്ന് പേരിട്ടിട്ടുള്ള സംയുക്ത തിരച്ചിലിൽ കൂടുതൽ ഭീകരരെ സൈന്യം പിടി കൂടുമെന്ന് ചിനാർ കോർപ്സ്മേധാവികൾഅറിയിച്ചു.
0 Comments