കശ്മീർ വിഷയം ഇന്ത്യയും പാകിസ്ഥാനും ചേർന്ന് പരിഹരിക്കണം; നിലപാടിൽ മാറ്റമില്ല , വിദേശകാര്യ മന്ത്രാലയം

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷിപരമായി പരിഹരിക്കണമെന്നതാണ് തങ്ങളുടെ ദീർഘകാല ദേശീയ നിലപാട്. ആ പ്രഖ്യാപിത നയത്തിൽ മാറ്റമൊന്നുമില്ല. , പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഇന്ത്യൻ പ്രദേശം വിട്ടുകിട്ടുക എന്നതാണ് അവശേഷിക്കുന്ന കാര്യം, വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ  പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട്പ്രതികരിക്കുകയായിരുന്നു ജയ്‌സ്വാൾ, 2025 മെയ് 10 ന് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ നടത്തിയ ഫോൺ കോളിലാണ് ധാരണയുടെ കൃത്യമായ തീയതി, സമയം, രൂപരേഖ എന്നിവ തീരുമാനിച്ചത്. ഈ കോളിനുള്ള അഭ്യർത്ഥന ആദ്യം പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിന്ന് 12.37 ന് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചു. സാങ്കേതിക കാരണങ്ങളാൽ ഇന്ത്യൻ ഭാഗവുമായി ഹോട്ട്‌ലൈൻ ബന്ധിപ്പിക്കുന്നതിൽ പാകിസ്ഥാൻ ഭാഗത്തിന് തുടക്കത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു,
അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments