ഇന്ത്യൻ വിനോദസഞ്ചാരികൾ തങ്ങളെ ബഹിഷ്‌കരിക്കരുതെന്ന് തുർക്കി അഭ്യർത്ഥിച്ചു

തുർക്കി ഉത്പന്നങ്ങൾക്കെതിരേ ബഹിഷ്കരണം ശക്തമാകുന്ന കാഴ്ചയാണ് രാജ്യത്ത്. തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 'തുർക്കി ആപ്പിൾ' ബഹിഷ്‌കരിച്ചുകൊണ്ട് പൂനെയിലെ വ്യാപാരികളുടെ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ആപ്പിളുകള്‍തെരഞ്ഞെടുത്തുകൊണ്ട് ബഹിഷ്‌കരണത്തില്‍ ഉപഭോക്താക്കളുംപങ്കാളികളാവുന്നതായി വ്യാപാരികള്‍ പറഞ്ഞു. സാധാരണയായി 1,000 മുതൽ 1,200 കോടി രൂപ വരെ സീസണൽ വിറ്റുവരവാണ് തുര്‍ക്കി ആപ്പിളിനുള്ളത്. കൂടാതെ ഇന്ത്യയിൽ നിന്ന് ധാരാളം വിനോദ സഞ്ചാരികൾ തുർക്കി സന്ദർശിക്കാറുണ്ട്. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷം 50 % ലധികം ബുക്കിംഗുകൾ സഞ്ചാരികൾ റദ്ദാക്കിയതായി ട്രവൽ ഏജൻ്റുമാർ പറയുന്നു. ഇതേ തുടർന്ന് തുർക്കി വിനോദ സഞ്ചാരവകുപ്പ്അഭ്യർത്ഥനപുറപ്പെടുവിച്ചു.
അഭ്യർത്ഥനയുടെ പൂർണ്ണ രൂപം
"ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന സംഘർഷത്തെക്കുറിച്ച് തദ്ദേശവാസികളിൽ ബഹുഭൂരിപക്ഷത്തിനും അറിയില്ലന്നും,  ഇത് ദൈനംദിന ജീവിതത്തെയോ ടൂറിസം പരിസ്ഥിതിയെയോ ബാധിക്കുന്നില്ല .തുർക്കിയെയിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കടകൾ, എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഇന്ത്യൻ സഞ്ചാരികളെ സ്വാഗതം ചെയ്യുകയും അങ്ങേയറ്റം മര്യാദയോടെ പെരുമാറുകയും ചെയ്യുന്നു - അവർ എപ്പോഴും ചെയ്തതുപോലെ. അതിനാൽ നിലവിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി തുർക്കിയിലേക്കുള്ള ഏതെങ്കിലും യാത്രകൾ മാറ്റിവയ്ക്കാനോ റദ്ദാക്കാനോഒരുകാരണവുമില്ലെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു. എല്ലാ യാത്രാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തതുപോലെ തുടരണമെന്നും കൂടാതെ ഇന്ത്യൻ അതിഥികളെ ബാധിക്കുന്ന നിയന്ത്രണങ്ങളോ സുരക്ഷാ പ്രശ്നങ്ങളോഇല്ല.തുർക്കിയെയിലെനിങ്ങളുടെതാമസത്തിലുടനീളം സുഖസൗകര്യങ്ങൾ, സുരക്ഷ, സംതൃപ്തി എന്നിവ ഉറപ്പാക്കാൻ ഞങ്ങൾപൂർണ്ണമായുംപ്രതിജ്ഞാബദ്ധരാണ്.നിങ്ങൾക്ക് എന്തെങ്കിലും അധിക ആശങ്കകളുണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ, ദയവായി ഞങ്ങളെ ബന്ധപ്പെടാൻ മടിക്കരുത്.ആത്മാർത്ഥതയോടെ,
ടൂറിസം വകുപ്പ്, അങ്കാറ ''ഇതാണ് അഭ്യർത്ഥന.
തുർക്കിയുടെ ടൂറിസം വളർച്ചയും ശ്രദ്ധേയമാണ്, കഴിഞ്ഞ വർഷം 3.3 ലക്ഷം ഇന്ത്യൻ സന്ദർശകരെ രജിസ്റ്റർ ചെയ്തു, ഇത് 2023 നെ അപേക്ഷിച്ച് 20.7% വർദ്ധനവാണ്. 2014 ൽ 1.19 ലക്ഷം ഇന്ത്യക്കാർ മാത്രമാണ് തുർക്കി സന്ദർശിച്ചത്.
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ പ്രയോഗിച്ച ഡ്രോണുകൾ തുർക്കി നൽകിയവയായിരുന്നു.
പഹൽഗാവ് ഭീകരാക്രമണത്തിന് ശേഷം തുർക്കിയുടെ വിമാനം ആയുധങ്ങളുമായി പാകിസ്ഥാനിൽ എത്തിയ വിവരം അന്തരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. കൂടാതെ തുർക്കിയുടെ പടകപ്പൽ കറാച്ചി തീരത്ത് നങ്കൂരമിട്ടതും വാർത്തയായിരുന്നു. 
2023 ൽ തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഇന്ത്യ "ഓപ്പറേഷൻ ദോസ്ത് " എന്ന പേരിൽ മരുന്നും ആവശ്യവസ്തുുുക്കളും പണവും നൽകി സഹായിച്ചിരുന്നു. നന്ദികേടിനുള്ള മറുപടിയായാണ് ബഹിഷ്കകരണത്തെ കാണുന്നത്.

Post a Comment

0 Comments