2019 ജൂൺ 23 ന് 16731 ആര്യവേപ്പ് തൈകൾ വിതരണം ചെയ്ത് പുനയിലെ സാവിത്രി ഫൂലേ യൂണിവേഴ്സിറ്റി സ്ഥാപിച്ചു ഗിന്നസ് റിക്കാർഡ് ആണ് കിഴക്കമ്പലം സെൻ്റ്. ആൻ്റണിസ് പബ്ലിക്ക് സ്കൂൾ മറികടന്നത്.
യു. ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റ് കൈമാറി.
2023 ൽ 15000 ആയുർവേദ ചെടികൾ വിതരണം ചെയ്ത് ലോക റിക്കാർഡ് നേടിയിരുന്നു.
സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് അരിക്കൽ അധ്യക്ഷത വഹിച്ചു.
ഡോ. വി. സുഭാഷ് ചന്ദ്രബോസ് മുൻ ഡയറക്ടർ വാട്ടർ റിസോഴ്സ് ഡിപാർട്ട്മെൻ്റ്മുഖ്യാതിഥിയായിരുന്നു.
എഫ് പി സി കെ - സി.ഇ.ഒ ബിജിമോൾ.കെ. ബേബി,
കൃഷി ഓഫിസർമാരായ
ഡോ. സിമി വർഗീസ്,സഫ്ന സലിം എന്നിവർ ക്ലാസ് നയിച്ചു. ബിൻസി ജയിംസ്,പീറ്റർജോസഫ്,ടി.ടിവിജയൻ ക്ഷണിതാക്കളായിരുന്നു.
സ്കൂളിന് നിരവധി അംഗികാരങ്ങൾ മുൻപ് ലഭിച്ചിട്ടുണ്ട്.
ബസ്റ്റ് എഡ്യുക്കേഷണൽ ഇൻസ്റ്റിസ്റ്റ്യുഷൻ ഓഫ് ദ ഇയർ 23 - 24,2023 ൽ cop28 ഗ്രീൻ സ്കൂൾ ആവാർഡ്2024സസ്സ്റ്റെയിനബിൾ സ്കൂൾസ് ഓഫ് ഇന്ത്യ ഗ്രീൻ റാങ്ക്, ഇൻ്റർനാഷനൽ ഗ്രീൻ സ്കൂൾ അവാർഡ്,നാഷനൽ ഗ്രീൻ സ്കൂൾ റാങ്ക് 2024 തുടങ്ങി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കേന്ദ്ര ,സംസ്ഥാന അവാർഡുകൾ നിരവധി തവണ നേടിയിട്ടുണ്ട്.
സ്കൂൾ പ്രിൻസിപ്പൽ അൻജു പ്രിയ. ബി, അഡ്മിനിസ്ട്രേറ്റിവ് കോഡിനേറ്റർ ഫാ. ഏബിൾ പുതുശേരി, വൈസ് പ്രിൻസിപ്പൽമാരായ ഷിബി എ.ആർ , ലിജി ഷൈജു, സ്നേഹ സന്ദീപ്, സ്വപ്ന റാഫേൽ, പി ടി എ എന്നിവർ നേതൃത്വം നൽകി.
0 Comments