ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.

   പീരുമേട് : ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.
 പീരുമേട്  ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ വരവേൽപ്പ് -2025" ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി.
പിടിഎ എക്സിക്യൂട്ടീവ് അംഗം എം. ശേഖരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. ബാബു ഉദ്ഘാടനം ചെയ്തു. ഗിന്നസ് സുനിൽ ജോസഫ് മുഖ്യ സന്ദേശം നൽകി.
 ലഹരിക്കെതിരെ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം പുറത്തിറക്കിയ സംഗീത നൃത്ത ആവിഷ്കരമായ ' തുടി ' യുടെ പ്രദർശനം നടത്തി. സിവിൽ എക്സൈസ് ഓഫിസർ വി. ബൈജു മാതാപിതാക്കൾക്ക് ക്ലാസ് എടുത്തു. 
അധ്യാപകരായ ഡോണ ജോർജ്, മരിയമ്മാൾ,കെ.കെ അനു, ആനി .പി സ്വർണ്ണാലയ,ഫരിസ ഹാരിസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments