പീരുമേട് :വണ്ടിപെരിയാർ ഹോളി റിസറക്ഷൻ സി.എസ്.ഐ പള്ളിയിൽ ശതാബ്ദി ആഘോഷങ്ങൾക്ക്തിരശീല വീണു. ശതാബ്‌ദി ജൂബിലിയോടനുബന്ധിച്ച് സമാപന സ്തോത്ര ആരാധനക്ക് ശേഷം ബൈബിൾ റാലിയും പൊതുസമ്മേളനവും നടത്തി.
സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ്
റൈറ്റ്. റവ.വി.എസ് ഫ്രാൻസിസ് , മുൻ ബിഷപ്പ് റൈറ്റ്. റവ. ഡോ. കെ.ജി. ഡാനിയേൽ എന്നിവർ ആരാധനകൾക്കും, ശുശ്രൂഷകൾക്കും നേതൃത്വം നൽകി.
മഹായിടവക ട്രഷറർ റവ. പി.സി. മാത്യുക്കുട്ടി , മുൻ ഇടവക പട്ടക്കാർ, ശുശ്രൂഷകർ എന്നിവർ പങ്കെടുത്തു. ജൂബിലി സമാപന പൊതുസമ്മേളനം എം.പി.അഡ്വ. ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.
ആരാധനക്ക് ശേഷം നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്ത ബൈബിൾ റാലി ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ്റൈറ്റ് .റവ. വി.എസ്. ഫ്രാൻസിസ് പ്രാർത്ഥിച്ച് ആശീർവദിച്ചു.
മുത്തു കുടയേന്തിയ വിശ്വാസസമൂഹത്തിൻെറ പങ്കാളിത്വത്തോടെ നടത്തിയ റാലി വേറിട്ട അനുഭവമായി. ബിഷപ്പുമായ വി.എസ് ഫ്രാൻസിസ്, കെ.ജി.ദാനിയൽ എന്നിവർ നേതൃത്വം നൽകി.
ഒരു വർഷക്കാലം നീണ്ട് നിന്ന ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് പള്ളിൽ സമ്മേളനം നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, മ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
*വണ്ടിപെരിയാർ സി.എസ്.ഐ
പള്ളിയുടെ ചരിത്രം*
തേയില കൃഷിക്കെത്തിയ ഇംഗ്ലീഷുകാർ പ്രാർഥനയ്ക്കായി സ്ഥാപിച്ച ക്രിസ്തിയ ദേവാലയം 192ൽറൈറ്റ്റവ.ഡോ:ബിഷപ്പ് സി.എച് . ഗിൽ പ്രതിഷഠിച്ചതാണി ദേവാലയം.
1850ൽതിരുവിതാംകൂർ രാജവംശത്തിൽനിന്ന് സ്ഥലം പാട്ടത്തിനെടുത്ത്തേയിലകൃഷിയ്ക്കായി പീരുമേട്ടിൽ എത്തിയ ഇംഗ്ലീഷ്കാർ തേയില കൃഷി വണ്ടിപ്പെരിയാറിലേക്കും വ്യാപിപ്പിച്ചതോടുകൂടിയാണ് ഇവിടെ ദേവാലയം സ്ഥാപിക്കുന്നത്.
തോട്ടം തൊഴിലാളികളുടെ സംസ്ക്കാരങ്ങൾക്കൊപ്പം പ്രാർഥനക്കായി ഒരു ദേവാലയം വേണമെന്ന ആവശ്യം ക്രിസ്തീയ വിശ്വാസികൾക്കിടയിലും ഉയർന്ന് വന്നിരുന്നു.ബ്രിട്ടീഷ് തോട്ട ഉടമകൾക്കൊപ്പം തൊഴിലാളികളുടെയും പ്രാർഥനകൾക്ക് ഒരു ആരാധനാലയം എന്ന ആഗ്രഹത്തിന്റെ സഫല പൂർത്തി കരണമാണ് 1924 ഓഗസ്റ്റ് 24 ന് ഈ ദേവാലയം പണിതത്.
വണ്ടിപ്പെരിയാറിലെ ആംഗ്ലിക്കൻ ചർച്ച് റൈറ്റ് .റവ. ഡോ. സി.എച്ച്. ഗിൽ ബിഷപ്പ് ആണ് കൂദാശ കർമ്മം നിർവ്വഹിച്ച് സമർപ്പിക്കുന്നത്.
പിന്നീട് 1947 ൽ അന്നത്തെ മദിരാശിയിൽ കോൺഗ്രിഗേഷൻ, ആംഗ്ലിക്കൻ, മെത്തഡിസ്റ്റ് , പ്രോട്ടസ്റ്റൻ്റ്എന്നീ 4 ക്രിസ്തീയ സഭകൾ യോജിച്ച് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന ക്രിസ്തീയ സഭരൂപീകൃതമാവുന്നത്.ഇതോടെയാണ് വണ്ടിപ്പെരിയാറിലെ പുരാതന ദേവാലയവും സി. എസ്. ഐ പള്ളിയായത്. തുടർന്ന്1983- ഏപ്രിൽ 4 ന് ഈ സഭ ഈസ്റ്റ് കേരളാ മഹാ ഇടവകയുടെ കീഴിലാകുകയും ചെയ്തു. മുൻ കാലങ്ങളിൽ ദേവാലത്തിൽ സേവനമനുഷ്ടിച്ച വികാരിമാരുടെ സ്മരണ നില നിർത്തിയുള്ള ശിലാഫലകങ്ങൾ ദേവാലയത്തിൽ സൂക്ഷിക്കുന്നു
ഈ ആരാധനാലയത്തിന്റെ പഴയ കാല സൂക്ഷിപ്പുകളായി വിശുദ്ധ കുർബാനപാത്രങ്ങളുംഇരിപ്പിടങ്ങളും ഹാർമോണിയവും ദേവാലയത്തിൽ ഇന്നും ഉണ്ട്.
0 Comments