കുട്ടി സംരംഭകർക്ക് ഗ്ലോബൽ അവാർഡ് സമ്മാനിച്ചു


ഇരിഞ്ഞാലക്കുട: ചെറുപ്രായത്തിൽ സംരംഭകരായി മാറിയ സഹോദരിമാർക്ക് യു. ആർ. ബി ഗ്ലോബൽ അവാർഡ് നൽകി. ദുർഗ്ഗ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ കനിഷ്ക (12)  ,എകാൻഷ്ക (7) എന്നിവർക്കാണ് ഇരിഞ്ഞാലക്കുടെശാന്തിനികേതൻ പബ്ലിക്ക് സ്കൂളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. യൂണിവേഴ്സൽ റിക്കാർഡ് ഫോറം ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മെഡൽ നൽകി.
സുഗന്ധദ്രവ്യനിർമാണത്തിൽ 
സ്വന്തം ബ്രാൻഡായ  "എസ്തെറ്റിക്" .കൈ കൊണ്ട് നിർമ്മിച്ച ഖര പെർഫ്യൂമും ലിപ് ബാമും ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നത്. 
ബിസിനസ്സ് പശ്ചാത്തലത്തിൽ നിന്നുള്ള മാതാപിതാക്കളായ  ഷാരി ചങ്ങരംകുമാരത്തിന്റെയും  ബിജീഷിന്റെയും പിന്തുണയും മാർഗനിർദേശവും പാലിച്ചാണ്     ഈ മേഖലയിൽ ചുവടുറപ്പിച്ചത്.
 ഉൽപ്പന്നങ്ങൾ സുഹൃത്തുക്കളും ബന്ധുക്കളും വഴി വിറ്റഴിക്കുകയും കോർപ്പറേറ്റ് ഗിഫ്റ്റ് ഹാംപറുകൾ, വിവാഹ, ജന്മദിന റിട്ടേൺ സമ്മാനങ്ങൾ, പ്രത്യേക ഉത്സവ വേളകളിലും വിറ്റഴിക്കപെടുന്നു . പ്രകൃതിദത്ത ചേരുവകൾ  സംയോജിപ്പിച്ച്,സൗന്ദര്യശാസ്ത്രത്തെ ഉൽപന്നങ്ങൾ   വേറിട്ട ബ്രാൻഡായി വിപണി നിലനിർത്തുന്നു.
കനിഷ്കയും എകാൻഷ്കയും, സൗന്ദര്യാത്മക സോളിഡ് പെർഫ്യൂം & ലിപ് ബാം സൃഷ്ടിക്കുന്നതിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനത്തിന്  ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരായി അംഗീകരിക്കപ്പെടുന്നു. ഇതിൻ്റെ ഭാഗമായാണ് കൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻെറ യു.ആർ. ബി ഗ്ലോബൽ അവാർഡിനായി ഇവരെ തിരഞ്ഞെടുത്തത്.
ഇവരുടെ കുടുംബത്തിലെ ഏറ്റവും ഇളയ അംഗം  ഗൗരംഗ (1) ഉടൻ തന്നെ ഇരുവർ സംഘത്തിൽ ചേരും. ഭാവിയിൽ എസ്തെറ്റിക്   മൂന്ന് സഹോദരിമാരുടെ സംരംഭമായി മാറുമെന്ന് കുടുംബം കരുതുന്നു. 

Post a Comment

0 Comments