പീരുമേട് : പീരുമേട് പോസ്റ്റ് ഓഫിസിൽ ഓണാഘോഷം സംഘടിപ്പിച്ചു. പീരുമേട് പോസ്റ്റ് ഓഫിസിന് കീഴിലുള്ള വിവിധ ബ്രാഞ്ച് ഓഫിസിൽ നിന്നുള്ളവർ പങ്കെടുത്തു. പോസ്റ്റ് മാസ്റ്റർ വിഷ്ണു വിജയൻ അധ്യക്ഷത വഹിച്ചു. കട്ടപ്പന പോസ്റ്റ് മാസ്റ്റർ ഗിന്നസ്മാട സാമി പരിപാടികൾ ഉത്ഘാടനം ചെയ്തു.ഗിന്നസ് സുനിൽ ജോസഫ് സന്ദേശം നൽകി.
ശ്രീലക്ഷ്മി, നക്ഷത്ര, ജോസഫ് ആൻ്റണി, കൃഷ്ണവേണി, രേണുക അഖില , ധന്യ തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനം നൽകി.
അനുപ് അശോക് , ഷാര സനു , സതീശൻ, രേഖതങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.
0 Comments