ആലപ്പുഴ:പോസ്റ്റ് പോളിയോ ബാധിച്ച് തൊണ്ണൂറു ശതമാനം വൈകല്യത്തോടെ വീൽചെയറിൽ ജീവിതം നയിക്കുമ്പോഴും, ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ സ്‌നേഹത്തിന്റെ ഇരിപ്പിടം നേടിയ അജിത് കൃപാലയത്തിന് യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ ആദരവ്,
. "രക്തദാനം മഹാദാനം" എന്ന മഹത്തായ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് കഴിഞ്ഞ പതിനാറ് വർഷമായി ഇദ്ദേഹം സമൂഹത്തിൽ സജീവമാണ്. ഈ ജീവകാര്യണ്യ പ്രവർത്തനത്തെ മാനിച്ചാണ് യു.ആർ .എഫ് ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി അജിത്തിനെ ആദരിച്ചത്. ആലപ്പുഴ വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽമുൻ എം.പി എ.എം ആരിഫ് സർട്ടിഫിക്കറ്റും ബാലവകാശ കമ്മിഷനംഗം അഡ്വ. ജലജ ചന്ദ്രൻ മെഡലും നൽകി. യു. ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, കെ. ആർ. എസ്. എൻ. എ പ്രസിഡൻ്റ് പി.ശശികുമാർ, സെക്രട്ടറി ആനന്ദ് ബാബു എന്നിവർ പങ്കെടുത്തു.
ഒന്നാം വയസ്സിൽ പോളിയോ ബാധിതനായി, പതിനഞ്ച് വയസ്സുവരെ കിടക്കയിൽ ഒതുങ്ങിപ്പോയബാല്യകൗമാരങ്ങൾക്കൊടുവിൽ, 'ലോകത്തിൽ ജീവിക്കാൻ പണം വേണമെങ്കിലും ഹൃദയങ്ങളിൽ ജീവിക്കാൻ നന്മ മാത്രം മതി' എന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ വീൽചെയറിന് ചലനംനൽകിയത്.ഈചക്രകസേരയുടെ സഞ്ചാരം ഇന്ന് ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച രക്തദാനശൃംഖലയുടെചാലകശക്തിയായി മാറിയിരിക്കുന്നു.
തികഞ്ഞ വായനാപ്രേമിയായ അജിത്കൃപ,ലിപിപബ്ലിക്കേഷൻസ് പുറത്തിറക്കിയ 'മിഴിവിളക്ക്' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.ഭാര്യ സുനിതയ്ക്കുംമകൻസോനുവിനുമൊപ്പംവണ്ടാനത്ത്താമസിക്കുന്നു.കേരളത്തിലാദ്യമായിവീൽച്ചെയറിൽജീവിക്കുന്നവർക്കായി AWUCOS എന്ന നാമത്തിൽ ഒരു കോപ്പറേറ്റീവ് സൊസൈറ്റിക്ക് രൂപംകൊടുത്തുകൊണ്ട്അതിന്റെപ്രസിഡന്റായി തുടരുന്നു.
0 Comments