അതിപുരാതന ക്യാമറകളുമായി മനു


പീരുമേട്:
മരിയൻ കോളജിൽ സംഘടിപ്പിച്ച ക്യാമറ പ്രദർശനം വിസ്മയമായി. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായാണ് ക്യാമറ പ്രദർശനം സംഘടിപ്പിച്ചത്. കോട്ടയം മണിപ്പുഴ സ്വദേശി എം. മനുവിൻ്റെ ശേഖരത്തിലുള്ള 400 ക്യാമറകളാണ്പ്രദർശനത്തിലുള്ളത്
1887ലെ ലങ്കാസ്റ്റർ ക്യാമറ മുതൽ 2008 ലെമിറർലെസ് ക്യാമറ വരെ പ്രദശിപ്പിച്ചിട്ടുണ്ട്.19-ാം നൂറ്റാണ്ടിൽ ജോസഫ് നീസ്ഫോർ നീപ്‌സ് ആദ്യ ചിത്രം പകർത്തിയതിൽ നിന്നാണ് ഫോട്ടോഗ്രഫിയുടെ ചരിത്രം ആരംഭിക്കുന്നത്.  
 1900 ലെ കൊഡാക്കിൻ്റെ റോൾ ഫിലിം ക്യാമറ, 1916 ലെ റേഞ്ച്ഫൈൻഡർ ക്യാമറ, 1923 ലെ35 എം.എം ഫിലിം ക്യാമറ, 1929 ലെ ഡബിൾ ലെൻസ് ക്യാമറ, 1936 ലെ എസ്.എൽ.ആർ, 1954 ലെ ഇൻസ്റ്റൻ്റ് ക്യാമറ, ആദ്യത്തെ ഡിജിറ്റൽ ക്യാമറ , 1991 ലെ ഡി. എസ്. എൽ. ആർ ക്യാമറ 2004 ലെ ഡിജിറ്റൽ ക്യാമറ 2008 ലെ മിറർലെസ് ക്യാമറ, കേരളത്തിൻ്റെ വാഗിശ്വരി എന്നിവയാണ് പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങൾ.
82 ബ്രാഡിലെ 400 ക്യാമറകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
സൈനികർ ഉപയോഗിക്കുന്ന വെസ്റ്റ് ക്യാമറ,റേഞ്ച്ഫൈൻഡർ, ഇൻസ്റ്റൻൻ്റ് സ്ലൈഡ് പ്രോജക്ടര്, മുവി പ്രോജക്ടർ, ലൈറ്റ് മീറ്റർ എന്നിവയും പ്രദർശനത്തിലുണ്ട്.
 ഫോട്ടോഗ്രാഫിയുടെ വിവിധ ഘട്ടങ്ങൾപഠിക്കാൻനവതലമുറക്ക് വളരെ പ്രയോജനകരമാണ് ഈ പ്രദർശനം.

Post a Comment

0 Comments