കൊല്‍ക്കത്ത: വാസ്തു വിദ്യയില്‍ അതുല്യമായ 3 ഡി അപ്‌സൈഡ് ഡൗണ്‍ ഡ്രോയിംഗ് പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച കൊച്ചി സ്വദേശിയായ പി. ആര്‍. ജൂഡ്‌സണ്‍, യുആര്‍എഫ് വേള്‍ഡ് ടാലന്റ് ഫെസ്റ്റിവലില്‍ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു.
കൊല്‍ക്കത്ത ഫെയര്‍ ഫീല്‍ഡ് മാരിയറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ഒരു നഗര ദൃശ്യം തലകീഴായി തല്‍സമയം വരച്ച് തന്റെ വ്യത്യസ്ത വൈദഗ്ധ്യത്തിലൂടെ ജൂഡ്‌സണ്‍ കാണികളെ അമ്പരപ്പിച്ചു.
ഡിസംബർ 12 നായിരുന്നു വേൾഡ് ടാലൻ്റ് ഫെസ്റ്റിവലിൽ സംഘടിപ്പിച്ചത്. മുൻ ബംഗാൾ കാബിനറ്റ് മന്ത്രിയും നിലവിലെ കൽക്കത്ത ട്രാൻ പോർട്ട് കോർപറേഷൻ ചെയർമാനും എം.എൽ എ യുമായ മദൻ മിത്ര സർട്ടിഫിക്കറ്റും കൽക്കത്ത കോർപറേഷൻ ചെയർമാൻ തരുൺ സാഹ പുരസ്കാരവും നൽകി .
കൊച്ചി ചുള്ളിക്കൽ പുത്തൻപറമ്പിൽ റാഫേലിൻ്റെയും ഫിലോമിനയുടെയും മകനായ ജൂഡ്‌സൺ സിവിൽ എഞ്ചിനിയറോ ആർക്കിടെക്റ്റോഡ്രാഫ്റ്റ്സ് മാൻ സിവിൽ പരിശീലനത്തിന്റെ വെറുമൊരുസർട്ടിഫിക്കറ്റു
പോലുമില്ല . പക്ഷേ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തലയുയർത്തി നിൽക്കുന്ന മനോഹരങ്ങളായ അംബരചും ബികളുടെ ആർക്കിടെക്റ്റ് ജൂഡ്‌സൺ ആണ്. ഇന്ത്യ കൂടാതെ ആസ്‌ത്രേലിയ, യു.എസ്.എ,സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ വിദേശ സ്‌ഥലങ്ങളിലെ കാഴ്‌ചക്കാരെ വിസ്മയിപ്പിക്കുന്ന മണിസൗധങ്ങൾ പലതും ഈ കൊ ച്ചിക്കാരൻ്റെ ഭാവനയിൽ വിരിഞ്ഞതാണ്.
പ്രമുഖ ഈജിപ്ഷ്യൻ ആർ ക്കിടെക്റ്റായ മേദത്ത്. എം ഉസ്‌മാനാണ് ഇദ്ദേഹത്തിൻ്റെ വഴികാട്ടി. ദുബൈ യിലെ ഉന്നത ഉദ്യോഗസ്‌ഥനായിരുന്ന അസ്‌ലം മുഹ്‌യി ദീനും ജൂഡ്‌സൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞു.
ജന്മവാസനയായ ചിത്രരചനയും ക്ലേമോഡലിംഗുമാണ് ജൂഡ്‌സണെ ഉയരങ്ങളിലേക്ക് എത്തിച്ചത്.
ഗോഥിക്, റോമൻ, പേർഷ്യൻ വാസ്‌തു ശിൽപകലകളുടെ സ്വാധീനം ജൂഡ്‌സൻ നിർമിതിയിലും ദൃശ്യമാണ് . കൊച്ചിയിലും ദുബൈയിലുമായി പ്രവർത്തിക്കുന്ന ജൂഡ്‌സൺ അസോസിയേറ്റ്‌സിന്റെ സാരഥിയാണ് ജൂഡ്‌സണ്‍.
3 ഡി അപ്‌സൈഡ് ഡൗണ്‍ ഡ്രോയിംഗില്‍ ഉള്‍പ്പെടെയുള്ള മികവുമായാണ് ഔപചാരിക അക്കാദമിക് യോഗ്യതകളുടെ അഭാവത്തിലും അദ്ദേഹം അതുല്യ ശ്രദ്ധ പിടിച്ചുപറ്റുന്നത്, ഈ വിഭാഗത്തിൽ മുമ്പ് യു. ആർ. എഫ് വേൾഡ് റിക്കാർഡ് നേടിയിട്ടുണ്ട്.
ഡിക്‌സിയാണ് ഭാര്യ , മക്കൾ ടാനിയ, നീര. പരിപാടിയിൽ
യു. ആർ. എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, യു.എൻ. ഐ. ജി. ഒ പ്രസിഡൻ്റ് പ്രൊ. ഡോ. ജസ്ബിർ സിംഗ് എന്നിവർ സന്നിഹിതരായിരുന്നു.
0 Comments