പീരുമേട്: ദക്ഷിണേന്ത്യയിലെ തോട്ടം മേഖലയുടെ വികാസവും പ്ലാന്റേഷൻ ടൂറിസത്തിന്റെ സാധ്യതകളും ചർച്ച ചെയ്യുന്ന ജോർജ്എബ്രഹാംപൊട്ടൻകുളത്തിന്റെ പുസ്തകം . 2011 ഓഗസ്റ്റിലാണ് ഈ സമാഹാരം
പുറത്തിറങ്ങിയത് പശ്ചിമഘട്ടത്തിലെ തോട്ടം സംസ്കാരത്തെയും അതിന്റെ ചരിത്രപരമായപശ്ചാത്തലത്തെയും ആഴത്തിൽ വിശകലനം ചെയ്യുന്നു.
നമ്മുടെ നാടിന്റെ അതിരുകൾ വിദേശ സഞ്ചാരികൾക്കായി തുറന്നുകൊടുത്ത പഴയകാല ഭരണാധികാരികൾക്കും, വിദ്യാഭ്യാസ-സാമൂഹിക പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയ മിഷണറിമാർക്കുമുള്ള ആദരമായാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തെഅവതരിപ്പിക്കുന്നത്. കേവലം ഒരു ചരിത്രരേഖ എന്നതിലുപരി, പ്രകൃതിയുമായി ഇണങ്ങിനിന്നുകൊണ്ടുള്ള സാമ്പത്തിക വളർച്ചയുടെ പ്രാധാന്യം പുസ്തകം ഊന്നിപ്പറയുന്നു.
ബംഗ്ലാവുകളിലെ സ്മരണകൾലണ്ടനിൽ നിന്നും എഡിൻബർഗിൽ നിന്നും എത്തിയ ആദ്യകാല പ്ലാന്റർമാർ അനുഭവിച്ച കഠിനമായ ജീവിതസാഹചര്യങ്ങളെക്കുറിച്ച് പുസ്തകം പ്രതിപാദിക്കുന്നുണ്ട്. പുല്ലുമേഞ്ഞ കുടിലുകളിൽ നിന്ന് ഇന്നത്തെ ആധുനിക എസ്റ്റേറ്റ് ബംഗ്ലാവുകളിലേക്കുള്ള പരിണാമവും, കാട് വെട്ടിത്തെളിച്ച് തോട്ടങ്ങൾനിർമ്മിച്ചസ്ത്രീപുരുഷന്മാരുടെ പോരാട്ടവീര്യവും ഇതിൽ വിവരിക്കുന്നു.ആധികാരികമായ ഉറവിടങ്ങൾ1915 മുതലുള്ള വിവിധ പ്രസിദ്ധീകരണങ്ങളെ ആധാരമാക്കിയാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്. ഉപാസി (UPASI), എസ്. മുത്തയ്യ, ജോൺ ലോഡ്മാൻ തുടങ്ങിയവരുടെ ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ പ്ലാന്റർമാർക്കൊപ്പം തന്നെ തോട്ടം മേഖലയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുത്ത തദ്ദേശീയരായ കർഷക കുടുംബങ്ങളെയും ഗ്രന്ഥകാരൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.
പ്ലാന്റേഷൻ ടൂറിസത്തിന്റെ ഭാഗമായി താൻ കണ്ടുമുട്ടിയ പഴയകാല പ്ലാന്റർമാരുടെ മക്കളിൽ നിന്നും ലഭിച്ച അപൂർവ്വമായഓർമ്മക്കുറിപ്പുകളും അനുഭവങ്ങളും ഈ പുസ്തകത്തിന് മിഴിവേകുന്നു.
പള്ളിക്കുന്ന് സെ. ജോർജ് സി.എസ്.ഐ പള്ളിയെ കുറിച്ചുള്ള വിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പള്ളിയുടെ ഒന്നര നൂറ്റാണ്ടിൻ്റെ
ചരിത്രം വിവരിക്കുന്ന തൻ്റെ പുസ്തകത്തിൻ്റെ രചനക്ക് ജോർജ് ഏബ്രഹാമിൻ്റെ കണ്ടെത്തലുകൾ ഏറെ സഹായകമായന്ന് സുനിൽ ജോസഫ് പറഞ്ഞു.
പ്രകൃതി സൗഹൃദമായ ടൂറിസം പദ്ധതികൾക്ക് ഈ പുസ്തകങ്ങൾ പുതിയൊരു ദിശാബോധം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
0 Comments