154 കുട്ടി എഴുത്തുകാർ 165 ബുക്കുകൾ പിറന്നത് ഏഷ്യൻ റിക്കാർഡ്



കിഴക്കമ്പലം :സെൻ്റ് .ആൻ്റണിസ് പബ്ലിക്ക് സ്കൂളിലെ 154 കുട്ടികൾ രചിച്ച 165ബുക്കുകൾ ഒരു ദിനം പ്രസാധനം ചെയ്താണ് റിക്കാർഡ് ബുക്കിൽ ഇവർ ഇടം നേടിയത്. യു കെ ജി മുതൽ +2 വരെയുള്ള  കുട്ടികളുടെ രചന ബ്രിബുക്സാണ്പുറത്തിറക്കുന്നത്. 131 വനിതകൾ എഴുതിയ 131ബുക്കുകൾ ഇതിന് മുമ്പ് പ്രകാശനം ചെയ്തിട്ടുണ്ട്.
എന്നാൽ ഒരു സ്കുളിലെ  എഴുതിയ ബുക്കുകൾ ഒരു പ്രസാധകൻ പ്രകാശനം ചെയ്തത് ആദ്യമായാണ്. യു. ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റ് കൈമാറി.
ബിഷപ്പ് മാർ തോമസ് ചക്കിയത്ത്, ഫ്രൊ. തോമസ് മാത്യു, സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് അരിക്കൽ, പ്രിൻസിപ്പൽ ഗ്രേസി ആനന്ദ്, ഗിന്നസ് സത്താർ ആദൂർ , ടി.ഇ. ജിജിമോൾ, രക്ഷിത ജയിൻ, വിന്നർ ഷെറീഫ്എന്നിവർ പ്രസംഗിച്ചു. 
ചടങ്ങിൽ ലൈബ്രേറിയൻ അനിത ജേക്കബിനെ  അനുമോദിച്ചു. ബൈബിളിലെ പുതിയ നിയമം മലയാളത്തിലും ഇംഗ്ലീഷിലും എഴുതി പൂർത്തിയാക്കിയ നാലാം ക്ലാസ് വിദ്യാർത്ഥിനി ഹെലന രാജേഷിന് യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ വണ്ടർ കിഡ് പുരസ്കാരം ബിഷപ്പ് മാർ തോമസ് ചക്കിയത്ത് സമ്മാനിച്ചു.

Post a Comment

0 Comments