കിഴക്കമ്പലം: വിശുദ്ധ ബൈബിളിലെ പുതിയ നിയമം മലയാളത്തിലും ഇംഗ്ലീഷിലും പകർത്തിയെഴുതി നാലാം ക്ലാസുകാരി യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ അവാർഡിനർഹയായി.
കൽക്കട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന യു ആർ എഫ് വേൾഡ് റിക്കാർഡ് ലിമിറ്റഡിൻ്റെ അവാർഡ് വിഭാഗമായ യു. ആർ.ബി വണ്ടർ കിഡ് അവാർഡിനാണ് ഹെലിന അർഹയായത്
കിഴക്കമ്പലം സെൻ്റ്. ആൻ്റണിസ് പബ്ലിക്ക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയും സെ. ആൻ്റണിസ് ഫെറോന ഇടവകാംഗവുമാണ് ഹെലിന . കിഴക്കമ്പലം ആളൂർ വീട്ടിൽ അഭിലാഷ് റിയ ദമ്പതികളുടെ മകളാണ് ഹെലിന.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർ തോമസ് ചക്കിയത്ത് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മെഡൽ നൽകി. സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് അരിക്കൽ, പ്രിൻസിപ്പൽ ഗ്രേസി ആനന്ദ്,ഫ്രൊ. തോമസ് മാത്യു എന്നിവർസന്നിഹിതരായിരുന്നു.
0 Comments