പാട്ടുപാടി പാലക്കാട് കുടുംബശ്രീ ജില്ലാ മിഷൻ ലോക റിക്കാർഡ് നേടി

 

പാലക്കാട് :പാലക്കാട് കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച സ്വരം 2k24 പാട്ടുത്സവത്തിൽ കുടുംബശ്രീ അംഗങ്ങളായ 1433 വനിതകൾ തുടർച്ചയായ 11മണിക്കൂർ 25 മിനിട്ട് ഗ്രാമീണ പാട്ടുകൾ പാടി മോസ്റ്റ് വുമൺ കണ്ടിന്യൂസിലി സിങിങ് ട്രഡീഷണൽ സോങ്സ്  കാറ്റഗറിയിൽ കൽക്കട്ട ആസ്ഥാനമായുള്ള  യൂണിവേഴ്സൽ റെക്കോർഡ് ഫോറം (യു ആർ എഫ് )ന്റെ ലോക റെക്കോർഡ് നേടി.
യു. ആർ.എഫ് ജൂറി ഹെഡ് ഗിന്നസ് സത്താർ ആദൂർ നിരീക്ഷകനായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്,കെ. ബിനിമോൾ പരിപാടി ഉദ്ഘാടനം ചെയ്തു
സമാപന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ ,എക്സൈസ് വകുപ്പു മന്ത്രി എം. ബി .രാജേഷ് റിക്കാർഡ്  സർട്ടിഫിക്കറ്റ്  കുടുംബശ്രീ ജില്ല കോ ഓർഡിന്നേറ്റർ ചന്ദ്രദാസിന് കൈമാറി.
ജില്ലാ കലക്ടർ ഡോ. ചിത്ര ഐ.എ.എസ്.മുഖ്യാതിഥിയായിരുന്നു. യു .ആർ .എഫ് ജൂറിയംഗങ്ങളായ ലിസ്ന. പി, ഫിദ ഫാത്വിം, എന്നിവർ സഹനിരീക്ഷകരായിരുന്നു.


Post a Comment

0 Comments