പ്രിയ മാത്യുവിന് യു ആർ ബി ഗ്ലോബൽ അവാർഡ്



പീരുമേട്:കാഴ്ചപരിമിതിയെ തോല്പിച്ച പ്രിയ മോളുടെ കഴിവുകൾ പരിഗണിച്ചാണ്  കൽക്കട്ട ആസ്ഥാനമായ യുണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ വണ്ടർ ഗേൾ അവാർഡിനർഹയായത്.

ഇക്കഴിഞ്ഞ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മൂന്നിനത്തിലും പ്രിയ എഗ്രേഡ് നേടിയിരുന്നു.ഏഴാം ക്ലാസു വരെ കാഞ്ഞിരപള്ളി അസിസി സെപഷ്യൽ സ്കൂളിലും തുടർന്ന് അച്ചാമ്മ മെമോറിയൽ സ്കുളിലുമാണ്പഠനം നടത്തിയത്.പത്താം തരം 87 % മാർക്കോടെയാണ് പാസായി ഇപ്പോൾ തിരുവല്ലതിരുമൂലപുരം ബാലിക മoത്തിൽ +2 വിന് പഠിക്കുന്ന പ്രിയക്ക് സ്പെഷ്യൽ ബി.എഡ്   എടുത്ത്   അധ്യാപികയാകാനാണ് മോഹം.

95% കാഴ്ചശക്തിയില്ലാത്ത പ്രിയപഠനത്തോടൊപ്പം കഥപറച്ചിൽ, കഥാരചന, കവിത രചന, പ്രസംഗം, ലളിത ഗാനം കൂടാതെ മുത്തുകൾ ഉപയോഗിച്ചുള്ള ആഭരണ നിർമാണം, കുട്ടനെയ്ത് എന്നിവയിൽ മികവ് തെളിയിച്ചിട്ടുണ്ട്

യുണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ യു.ആർ.ബി ഗ്ലോബൽ അവാർഡ് ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപോലിത്ത സമ്മാനിച്ചു. സഖറിയാസ് മാർ സേവേറിയോസ്  മെത്രാപോലിത്ത മെഡൽ സമ്മാനിച്ചു.

പീരുമേട് തോട്ട പുരയിൽ കുളം കണ്ടത്തിൽ മാത്യു ആഷ ദമ്പതികളുടെ ഇളയ മകളാണ് പ്രിയ.പ്രിൻസ് മാത്യു സഹോദരനാണ്.


Post a Comment

0 Comments