വിരലിൽ മൺപാത്രം കറക്കി അശ്വിൻ ഗിന്നസിലേക്ക്.രണ്ടു മണിക്കൂർ പത്തു മിനിറ്റ് നാല് സെക്കന്റ് സിറാമിക് പ്ലേറ്റ് ചൂണ്ടുവിരലിൽ കറക്കി ഗിന്നസ് ബുക്കിൽ കയറി പത്തനംതിട്ടക്കാരൻ .അടൂർ താലൂക്കിലെ കടമ്പനാട് പഞ്ചായത്ത് മാഞ്ഞാലിൽ തൂവയൂർ സ്വദേശിയായ ബി.അശ്വിനാണി നേട്ടത്തിനുടമ.
നൈജീരിയൻ സ്വദേശി ഇഷാക്കോഗിയോ വിക്ടറിന്റെ റെക്കോർഡ് ആയ രണ്ടു മണിക്കൂർ പതിനേഴ് സെക്കന്റ് എന്നത് രണ്ടു മണിക്കൂർ പത്തു മിനിറ്റ് നാല് സെക്കന്റ് ആക്കിയാണ്അശ്വിൻ പഴങ്കഥയാക്കിയത്..
പന്തളം NSSകോളേജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം കോട്ടയം പ്രസ്സ് ക്ലബ്ബിൽ ജേർണലിസംപിജിഡിപ്ലോമചെയ്യുന്നു. വാഴുവേലിൽ ബാബു നാഥ് - ഇന്ദിര ഭായ് ദമ്പതികളുടെ ഏക മകനാണ്.
ഗിന്നസ് സുനിൽ ജോസഫ്
0 Comments