ഡോ.കെ.എക്സ് .ട്രീസയുടെ നോവൽ വായനക്കാർക്കിടയിൽ ചർച്ചയാകുന്നു. സ്വന്തം ജീവിത യാഥാർത്ഥ്യങ്ങൾ ആനുകാലിക സംഭവങ്ങളുമായി കോർത്തിണക്കി നോവലായപ്പോൾ സമൂഹത്തോടുള്ള ചോദ്യമായി മാറി. സ്ത്രികളോടുള്ള വിവേചനവും സമൂഹത്തിന്റെ അവഗണനയും പറയാതെ പറയുന്നു. ചെറുപ്പകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകളും അതിനെതിരെ പടപൊരുതി നേടിയ അംഗികാരങ്ങളും വിദേശ സംസ്കാരങ്ങളും ഭാരത സംസ്കാരത്തിലെ കുടുംബ സാമൂഹിക ബന്ധങ്ങളും ഈ നോവലിൽ പ്രതിപാതിക്കുന്നു.
കവിതകളെ ഏറെ പ്രണയിക്കുന്ന ട്രീസ ഏഴ് കവിതാ സമാഹാരങ്ങളും രണ്ട് നോവലുകളും എഴുതിയിട്ടുണ്ട്.
ഭാരതത്തിൽ നിന്ന് ഏറ്റവും കൂടുതൽ ബിരുദവും,ബിരുദാനന്തര ബിരുദവും നേടി യുണിവേഴ്സൽ റിക്കാർഡ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്.
വൈക്കം സ്വദേശിയായേ ഡോ. ട്രീസ കോഴിക്കോട് സ്ഥിര താമസമാക്കിയിരിക്കുന്നു. സെൻട്രൽ എക്സൈസിൽ നിന്ന് ഡെപ്യുട്ടി കമ്മിഷണറായി വിരമിച്ച പി സി സ്കറിയെ ഐ ആർ എസ് ആണ് ഭർത്താവ്. ദമ്പതികൾക്ക് മൂന്ന് പെൺമക്കൾ. അമേരിക്കയിൽ സ്ഥിര താമസമാക്കിയ സ്വീറ്റി മുത്ത മകളാണ് ട്വിറ്റി ഇളയവളും. രണ്ടാമത്തെ മകൾ പ്രിറ്റി ലണ്ടനിലുമാണ്.
ഗിന്നസ് സുനിൽ ജോസഫ്
0 Comments