മെസിക്ക് ആദരം, ഡാവിഞ്ചിയുടെ വ്യത്യസ്ത കലയിലൂടെ

   ചിത്രകലയിൽ വേറിട്ട പരീക്ഷണങ്ങൾ നടത്തി ലോക ശ്രദ്ധേടിയ ഡാവിഞ്ചി സുരേഷിന്റെ വ്യത്യസ്ത ചിത്രാവിഷ്കാരം, കായികോപകരണങ്ങൾ കൊണ്ട്. 
കോപ്പ അമേരിക്ക  നേടിയ  അർജന്റീനയുടെ വിജയാഹ്ലാദത്തിൽ  മെസ്സി ആരാധകർക്ക്  വേണ്ടി മതിലകം  മതിൽ മൂലയിലുള്ള  പ്ലെ ഗെയിംസ് ഷോപ്പിനുള്ളിലാണ്  25 അടി വലുപ്പത്തിൽ ചിത്രം നിർമിച്ചിരിക്കുന്നത് പ്ലെ ഗെയിംസ് ഉടമ  അഷറഫ്  പടിയത്തിന്റെ  സഹകരണത്തോടെ   ഫുട്ബോളും ജഴ്സിയും ബൂട്ടും തുടങ്ങിയ  നിരവധി  കായിക  ഉപകരണങ്ങൾ ഉപയോഗിച്ച് ചിത്രം പൂർത്തിയാക്കിയത്.

100മീഡിയങ്ങളിൽ  ചിത്രങ്ങളും  ശില്പങ്ങളും  തീർക്കുന്നതിന്റെ  എഴുപതാമത്തെ  മീഡിയമാണ്
ചുമരിലും  തറയിലുമായി  എട്ടു മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയത്.

തൃമാന  ചിത്രം  വരയ്ക്കുന്ന രീതിയിൽ വിസ്തീർണ വ്യത്യാസം  വരുത്തിയ ഈ ചിത്രം  പ്രത്യേകമായ  ഒരു വ്യൂ പോയിന്റിൽ ക്യാമറയിലൂടെ  നോക്കുമ്പോഴാണ് ചിത്രത്തിന്  പൂർണത  കൈവരുന്നത്
ക്യാമറമെൻ   സിമ്പാദിനൊപ്പം സഹായികളായി  രാകേഷ് പള്ളത്, ഫെബിൻ, സിബിഷ് തുടങ്ങിയവരും  ഉണ്ടായിരുന്നു.

കായിക സാമഗ്രികളുടെ കളര്‍ അനുസരിച്ച് ചിത്രത്തിന്‍റെ കളര്‍ ടോണിനു മാറ്റം വരുത്തിയിട്ടുണ്ട് ഡിജിറ്റല്‍ പെയിന്‍റിംഗ് പോലെ  ഗ്രാഫിറ്റി സ്റ്റൈല്‍ പോലെ കളര്‍ഫുള്‍ ആണ് .

ഗിന്നസ് സുനിൽ  ജോസഫ്

Post a Comment

0 Comments