ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് വേൾഡ് റെക്കോർഡുമായി വിഷ്ണു

 
 മണ്ണാർക്കാട് :കാഞ്ഞിരപ്പുഴ  കല്ലംകുളം ആനിക്കോട്ടിൽ വിഷ്ണുവാണു ഗിന്നസ് റെക്കോർ ഡിൽ ഇടംനേടിയത്. പെരുവിരലുകൾ കീഴ്പോട്ടും മറ്റു വിരലുകൾ മേൽപോട്ടുമാക്കി കൈപ്പത്തികൾ ചേർത്തു ഡയമൻഡ് ആകൃതിയിൽ നില ത്തമർത്തിയാണ് ഡയമണ്ട് പുഷ്അപ്പ് ചെയ്യുന്നത്. ഈ വിഭാഗത്തിൽ ഒരു മിനിറ്റിൽ 91 പുഷ് അപ് ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. ഒരു മിനിറ്റിൽ 88 ആയിരുന്നു നിലവിലെ റെക്കോർഡ്. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ അവസാന വർഷ ബികോം വിദ്യാർഥിയാണ്
 വിഷ്ണു .  വിഷ്ണുവിന്റെ അച്ഛൻ ജയചന്ദ്രൻ  അമ്മ ശശികല 
 ഇരട്ട സഹോദരൻ ജിഷ്ണു സൈന്യത്തിലാണ്. സഹോദരി ബബിത പോളിടെക്നിക്ക് വിദ്യാർത്ഥിനിയാണ്.

ഗിന്നസ് സുനിൽ ജോസഫ് .

Post a Comment

0 Comments