ഓർമ്മശക്തിയിൽ ഗിന്നസ് ശാന്തി സത്യനും ശിഷ്യരും റിക്കാർഡ് നേട്ടത്തിൽ

പുതിയ ലോക റിക്കോർഡുമായി മെമ്മറി പരിശീലകയായ ഗിന്നസ് റിക്കോർഡ് ജേതാവ് ശാന്തി സത്യൻ അനിത് സൂര്യയും ശിഷ്യഗണങ്ങളും.
മുന്നിൽ നിരത്തിവച്ച വസ്തുക്കളെ ഒരു മിനിട്ടിൽ ക്രമത്തിൽ ഓർത്തുവച്ചായിരുന്നു കൊല്ലം കടയ്ക്കൽ സ്വദേശിനി ശാന്തി 2017-ൽ ഗിന്നസ് ലോക റിക്കോർഡ് ഭേദിച്ചത്. എന്നാൽ പലവിധത്തിലുള്ള ചെടികളുടേയും മരങ്ങളുടേയും ഇലകൾ നിരത്തിവച്ച് ഒരു മിനിട്ടുകൊണ്ട് ഓർമ്മിച്ചെടുത്താണ് ശാന്തി ഇപ്പോൾ URF ലോക റിക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നത്.  ഒബ്ജറ്റുകൾഓർത്തുവയ്ക്കുന്നതിനേക്കാൾഏറെബുദ്ധിമുട്ടുള്ളതാണ് ഈ ഐറ്റമെന്ന് ശാന്തി പറയുന്നു. വൃക്ഷങ്ങളുടെ ഇലകൾ പലതും തമ്മിൽ  ചെറിയരൂപവ്യത്യാസങ്ങൾ മാത്രമേ ഉണ്ടായിരിക്കുള്ളൂ.  ഒരെണ്ണം പോലും മാറിപ്പോകാതെ അതേ ക്രമത്തിൽ ഓർമ്മിച്ചു വയ്ക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും വളരെ ചെറിയ സേ്കാറിൽ മാത്രമേ പെർഫോമൻസ് നിലനിർത്താനാകൂ. റിക്കോർഡ് അറ്റംപ്റ്റിൽ 40 ഇലകളെയാണ് അതേ ക്രമത്തിൽ ഒരു മിനിട്ടുകൊണ്ട് ശാന്തി ഓർത്തു വച്ചത്. വൃക്ഷങ്ങളും ചെടികളും ജീവനുള്ളവയാണെന്നും അവയെ നമ്മുടെ സുഹൃത്തുക്കളായി കരുതി സംരക്ഷിക്കണമെന്നും നമ്മൾ ഓർക്കണമെന്ന സന്ദേശമാണ് ഇതുവഴിനൽകാനാഗ്രഹിക്കുന്നതെന്നും ശാന്തി പറയുന്നു.
ഇതുപോലുള്ള കഴിവുകൾ പരിശീലനം വഴി ആർക്കും നേടിയെടുക്കാവുന്നതാണെന്നും അത്തരം പരിശീലനം നമ്മുടെ നാട്ടിലെ കുട്ടികൾക്കു ലഭ്യമാക്കി അവരുടെ വിദ്യാഭ്യാസത്തിന് ഉതകുന്നവിധംപരിശീലിപ്പിച്ചെടുക്കുന്ന ഒരു അക്കാഡമിയാണ് തന്റെ ലക്ഷ്യമെന്നും  ശാന്തി പറഞ്ഞു.
തന്റെ അക്കാഡമിയിൽ പരിശീലനം നേടിയ  കുട്ടികളെ പങ്കെടുപ്പിച്ചു 'മെമ്മറി മാരത്തോൺ' എന്ന പേരിൽ സംഘടിപ്പിച്ച URF(Universal Record Forum) നാഷണൽ റിക്കോർഡ് അറ്റംപ്റ്റിലാണ് 10 കുട്ടികൾ താഴെ പറയുന്ന 4 വിവിധ ഇനങ്ങൾ ചെയ്തുകൊണ്ട്  റിക്കോർഡ് കരസ്ഥമാക്കിയത്. 4 മാസമായിരുന്നു ഇവ പരിശീലിക്കാനായി വേണ്ടിവന്നത്. 
1. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെ പേരുകൾ 10 സെക്കന്റിനുള്ളിൽ പറയുക
2. പൈ യുടെ ആദ്യ 100 പ്ലെയ്‌സ് വാല്യൂ 20 സെക്കന്റുകൾക്കുള്ളിൽ പറയുക
3. പീരിയോഡിക് ടേബിളിലെ 118 എലമെന്റുകളുടേയും പേരുകൾ 30 സെക്കന്റുകൾക്കുള്ളിൽ പറയുക
4. 21 x 21 മാജിക് സ്‌ക്വയർ (മൊത്തം 1215 അക്കങ്ങൾ _digits-) 600 സെക്കന്റുകൾക്കുള്ളിൽ (10 മിനിട്ട്) എഴുതിത്തീർക്കുക. (ഇതിൽ ഒരു അക്കം എഴുതാനായി ഒരു സെക്കന്റിന്റെ പകുതിയിൽ താഴെ സമയം മാത്രമേ ലഭിക്കുകയുള്ളൂ)

തന്റെ റിക്കോർഡിനെക്കാൾ ഏറെ മികച്ചതാണ് താൻ ബ്രയിൻ ഹാക്കേഴ്‌സ് എന്നു വിളിക്കുന്ന തന്റെ വിദ്യാർതഥികളുടെ നേട്ടമെന്ന് ശാന്തി പറയുന്നു.  തന്റെ കുട്ടികളുടെ ആത്മാർത്ഥതയും കഠിനാധ്വാനവുമാണ് അവരെ ഈ നേട്ടത്തിന് അർഹമാക്കിയത്. റിക്കോർഡ് നേടിയ 10 കുട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി രണ്ടാം ക്ലാസുകാരിയാണ്. തന്റെ കുട്ടികൾ്ക്ക് അവരുടെ രക്ഷിതാക്കൾ നൽകുന്ന പിൻതുണയാണ് താൻ നൽകിയ പരിശീലനം അവർക്ക് വേഗത്തിൽ പൂർത്തീകരിക്കാൻ സഹായമാകുന്നത. ഇത് ആദ്യഘട്ടം മാത്രമാണ്. ഇനിയും അവർ വളരെയേറെ മുന്നോട്ടു പോകും. ഇതിനെക്കാൾ മികച്ച പ്രകടനങ്ങൾ ചെയ്യാൻ കഴിവുള്ളവരാണ് ഇവരെല്ലാം. ഈ റിക്കോർഡ് അറ്റംപ്റ്റിൽ പങ്കെടുക്കാത്ത തന്റെ വിദ്യാർത്ഥികളും ഇപ്പോൾ പരിശീലനത്തിലാണ്.   ഇപ്പോഴത്തെ തലമുറയിലെ കുട്ടികളെല്ലാം വളരെ കഴിവുള്ളവരാണ്. ചിട്ടയായ പരിശീലനം കിട്ടിയാൽ അവർക്ക് എത്ര ഉയരത്തിലും എത്താനാകും. കുട്ടികളുടെ ബുദ്ധിയും കഴിവും വളർത്തിയെടുക്കുന്നതിന് ഏറ്റവും അത്യന്താപേക്ഷിതമായത് രക്ഷിതാക്കളുടെ പിൻതുണയും സഹായവുമാണെന്നും ശാന്തി പറയുന്നു.

നാഷണൽ റിക്കോർഡ് നേടിയ കുട്ടികൾ:
1. നിരഞ്ജന. പി. (Ernakulam)
2. ഹരിഗോവിന്ദ്. പി(Ernakulam)
3. ശ്രാവൺ. എസ്(Kadakkal)
4. ശ്രേയസ്. എസ് (Kadakkal)
5. പ്രണവ്. പി.വി(Kadakkal)
6. പ്രജീൻദാസ്. പി.വി(Kadakkal)
7. അനഘ കൃഷ്ണൻ(kottacakkom)
8. വിസ്മയ്. ആർ. മനോജ്(trivandrum)
9. യുക്ത. ആർ. മനോജ്(trivandrum)
10. ശ്രീജയ. എസ്. എസ്.(Kadakkal).

ഗിന്നസ് സുനിൽ ജോസഫ് .



Post a Comment

0 Comments