ആലപ്പി രംഗനാഥ് കാലയവനികക്കുള്ളിൽ മറഞ്ഞു


സംഗത കുലപതി ആലപ്പി രംഗനാഥ് വിട പറഞ്ഞു . കഴിഞ്ഞ 50 വർഷമായ്   കാലരംഗത്ത് സംഗീതസംവിധായകൻ,ഗാനരചയ്താവ് , എന്നി  നിലയിൽ ചലച്ചിത്ര രംഗത്തും പ്രവർത്തിച്ചു.
ഈ മാസം 29ാം തിയതി പഞ്ചരത്ന കൃതികൾ കൊണ്ട് യു ആർ എഫ് ലോക റിക്കാർഡിനുള്ള
തയാറെടുപ്പിലായിരുന്നു ഈ അതുല്യ പ്രതിഭ. വിദ്യാഭ്യാസം - മലയാളം വിദ്വാൻ . ഗുരുകുല സമ്പ്രദായതിൽ  സംഗീതം , മൃദംഗം, നൃത്തം എന്നിവയിൽ 20 വർഷത്തെ അഭ്യാസ ബലം . ശ്രീ യേശുദാസിന്റെ തരംഗിണിയിൽ സ്റ്റാഫ്‌ മ്യൂസിക് ഡയറക്ടർ ആയി 3വർഷതെ സേവനം . ചെന്നൈയിൽ ഓർക്കസ്ട്രേഷൻ പഠിച്ചത് 6 വർഷം . ആദ്യം സംഗീതം ചെയ്ത സിനിമ തോമസ് പിക്ചർസിന്റെ " ജീസസ് ". തുടർന്ന് 20 തോളം സിനിമക്ക് സംഗീതം നൽകി .തരംഗിണിയിലൂടെ എന്റെ രചനയിലും , സംഗീതതിലും 300 ഗാനങ്ങൾ യേശുദാസ് പാടി. ദക്ഷിണേ ന്ത്യയിലെ പ്രസിദ്ധരായ പിന്നണി ഗായകർക്ക് വേണ്ടി 1500 റോളം ഗാനങ്ങൾ രചിച്ചു സംഗീതം ചെയ്‌തു . വയലാർ ,ഒ .എൻ .വി ,പി ഭാസ്കാരൻ , ബിച്ചു തിരുമല എന്നി പ്രശസ്തരുടെ കവിതകൾ  ഞാൻ സംഗീതം ചെയ്തു .500 റോളം ഭക്തി ഗാനങ്ങൾ സംഗീതം ചെയ്തു .അയ്യപ്പ സ്വാമിയുടെ പാട്ടുകൾ ഇന്ത്യയിലെ നാലു ഭാഷകളിൽ യേശുദാസിനെ പാടിച്ചു . അതിൽ  "സ്വാമി സംഗീതമാലപിക്കും താപസഗായകനല്ലൊ ഞൻ ". "എൻ മനം പൊൻ അമ്പലം " തുടങ്ങിയ പാട്ടുകൾ  ലോകാ സ്വാദകർക്ക്  പ്രിയങ്കരമാണ്  . ഇപ്പോൾ  കർണാടക സംഗീത ഗവേഷണത്തിലും കൃതി നിർമാണത്തിലുമാണ്.അടിസ്ഥാന രാഗങ്ങളിൽ  72 കീർത്തനങ്ങൾ രചിച്ചു .ഒപ്പം പഞ്ചരത്ന കൃതികൾ 5 എണ്ണം മലയാളത്തിൽ എഴുതി കമ്പോസ് ചെയ്തു. കേരളത്തിലെ വിവിധ നാടക സമതികൾക്കായ്‌ 40 ഓളം നാടകങ്ങൾ രചിച്ചു. 25 നൃത്ത നാടകങ്ങളും. അവാർഡുകൾ - രവിന്ദ്രനാഥടാഗോർ  അവാർഡ് ,തത്വമസി അവാർഡ്   (അഖില ഭാരത അയ്യാപ്പ സംഗം )  ദക്ഷിനാമൂർത്തി അവാർഡ് , സംഗീത നാടക അക്കാദമി അവാർഡ് . A.I. R ന്റെയും ദൂരദർശന്റെയും A ഗ്രേഡ് മ്യൂസിക് ഡയറക്ടർ ആയിരുന്നു.

പത്താം തിയതി നേരിട്ട് സംസാരിച്ചിരുന്നു. തന്റെ സ്വപ്ന പദ്ധതിയായ ക്ലാസിക്കൽ സംഗീത ശാഖയിലെ പഞ്ചരത്ന കൃതികൾ കൊണ്ട് തന്റെ ശിഷ്യനെ കൊണ്ട് മണിക്കൂറുകൾ നീളുന്ന സംഗീത സപര്യയായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്.
ഇന്ത്യൻ സംഗീതത്തിന് തീരാ നഷ്ടമാണ് മാഷിന്റവിയോഗം. ആദരാഞ്ജലികൾ.
ഗിന്നസ് സുനിൽ ജോസഫ് .

Post a Comment

0 Comments