ഏറ്റവും നീളംകൂടി മണ്ണ് പെയ്റ്റിംഗിന് യു.ആർ.എഫ് റിക്കാർഡ്

 

കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട് ക ടപ്പുറത്തെ സാക്ഷിയാക്കി മണ്ണിൻ വർണ്ണവസന്തം തിർത്ത് 72 കലാകാരൻമാർ. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോർഡി ന്റെ നേതൃത്വത്തിൽ 72 മീറ്റർ ക്യാൻവാസിൽ മൺ ചിത്രങ്ങൾ വരച്ച് റെക്കോഡിട്ടു. ശാന്തിഗിരി വി ശ്വജ്ഞാനമന്ദിരം സമർപ്പണത്തിന്റെ ഭാഗമായാ ണ് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചന ഒരുക്കിയത്.
ലോങ്ങ് സോയിൽ പെയ്ന്റിംഗ് കാറ്റഗറിയിൽ ഉള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു.ആർ.എഫ്. വേൾഡ് റെക്കോർഡാണ് മണ്ണിൻ വർണ്ണവസന്തം എന്ന പരിപാടി സ്വന്തമാക്കിയത്. ജൂറി ഹെഡും ഓൾ ഗിന്നസ് വേൾഡ് റെക്കോർ ഡ് ഹോൾഡേഴ്സ് കേരളയുടെ സംസ്ഥാന പ്ര സിഡന്റുമായ ഗിന്നസ് സത്താർ ആദൂർ ലോകറെ ക്കോർഡ് പ്രഖ്യാപനം നടത്തി. മൺചിത്രപ്രദർശ നത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവി ധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചൽ നിർവഹിച്ചു. 

വിവിധ വർണ്ണങ്ങളിലുള്ള മണ്ണ് കാസർ ഗോഡ് മുതൽ കന്യാകുമാരി വരെയുള്ള പ്രസിദ്ധ മായ 106 സ്ഥലങ്ങളിൽ നിന്നും സമാഹരിച്ചാണ് മൺചിത്ര ചായക്കൂട്ട് ഒരുക്കിയത്. മണ്ണിന്റെ സഹ ജമായ നിറത്തിനോടൊപ്പം തന്നെ ചുവപ്പും മഞ്ഞ യും വെള്ളയും കറുപ്പും നിറത്തിലുളള മൺചായ ങ്ങൾ നാടിന്റെ വൈവിദ്ധ്യത്തെ വിളിച്ചോതുന്നു തായിരുന്നു. ചരിത്രസ്മാരകങ്ങളും സാമൂഹ്യപരി കർത്താക്കളും നവോത്ഥാന നായകരും ചരിത്രപ്രസിദ്ധ സ്ഥലങ്ങളുമൊക്കെയാണ് ക്യാൻവാ സിൽ ഇടം പിടിച്ചതെങ്കിലും കാസർഗോട്ടെ എൻ ഡോസൾഫാൻ ഗ്രാമം എൻമഗയുടെ ചിത്രീക രണം വ്യത്യസ്തമായി.

ഏപ്രിൽ 10 ന് നാടിന് സമർപ്പിക്കാനിരിക്കുന്ന വിശ്വജ്ഞാനമന്ദിരവും ക്യാൻവാസിൽ ഇടം പിടി ച്ചു. വടക്കുനാഥ ക്ഷേത്രം മുതൽ നിലക്കൽ, പമ്പ, പരുമലപ്പള്ളി, ചേരമാൻ പള്ളി, വാവര് പള്ളി, ചാ ലിയം പുഴക്കര പള്ളി, കന്യാകുമാരി തിരുവള്ളു വർ പ്രതിമ, പുനലൂർ തൂക്കുപാലം, തളി മഹാ ക്ഷേത്രം, മിശ്കാൽപ്പള്ളി, മോയിൻകുട്ടി സ്മാര കം, ശാന്തിഗിരിയിലെ താമരപ്പർണ്ണശാല തുടങ്ങി യ കേന്ദ്രങ്ങളുടെ ചിത്രങ്ങളും, ശ്രീനാരായണ ഗു രു, ചട്ടമ്പിസ്വാമികൾ, സ്വാമിവിവേകാന്ദൻ, വാ കഭടാനന്ദൻ, അയ്യങ്കാളി, ശങ്കരാചര്യർ, സ്വാതി തിരുന്നാൾ, രവിവർമ്മ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, വി.ടി. ഭട്ടത്തിരിപ്പാട്, കേളപ്പജി, മന്ന ത്ത് പദ്മനാഭൻ, വയലാർ, പ്രേംനസീർ, അമൃ താനന്ദമയി, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, കുഞ്ഞുണ്ണി മാസ്റ്റർ, സി.എച്ച്. മുഹ മ്മദ് കോയ, പാണക്കാട് ശിഹാബ് തങ്ങൾ തുട ങ്ങിയവരുടെ ചിത്രങ്ങളും ചിത്രകാരന്മാർ ആലേ ഖനം ചെയ്തു. ഓരോ ചിത്രങ്ങളും വരച്ചത് അതു മായി ബന്ധപ്പെട്ട സ്ഥലത്ത് നിന്നുള്ള മണ്ണ് സംഭ രിച്ചാണ് എന്നത് വലിയ പ്രത്യേകതയായി. 72 ചി ത്രകാരന്മാർ ഇന്നലെ വൈകുന്നേരം മൂന്നുമണി യ്ക്ക് തുടങ്ങിയ മൺചിത്രം വര ആറുമണിയോടെ പൂർത്തിയാക്കി.

Post a Comment

0 Comments