ലഹരിക്കെതിരെ മോണോആക്ട്മായി ഒറ്റയാൾ പോരാട്ടം, അംഗീകരമായി യു ആർ എഫ് റിക്കാർഡ് പട്ടികയിൽ ഇടം പിടിച്ചു


തൃശൂർ :ലഹരിക്കെതിരെ മോണോആക്ടിലൂടെ ഒറ്റയാൾ പോരാട്ടം നടത്തുന്ന തൃശൂർ വരവൂർ സ്വദേശി രതീഷ് വരവൂരിനു അംഗീകരമായി യു ആർ എഫ്  റെക്കോർഡ്. 2023 ഓഗസ്റ്റ് 22 ന്
തൃശൂർകൗസ്തുഭംഓഡിറ്റോറിയത്തിൽ  പ്രതീക്ഷ ഫണ്ടേഷൻ സംഘടിപ്പിച്ച  ചടങ്ങിൽ ചലചിത്രതാരം സുരേഷ് ഗോപി സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
ബിജെപി ജില്ല അധ്യക്ഷൻ
അഡ്വ. അനിഷ് കുമാർ , 
പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തം കുമാർ ,ബി ജെ പി അയ്യന്തോൾ മണ്ഡലം പ്രസിഡന്റ് രഘു .സി . മേനോൻ ,
കോർപറേഷൻ കൗൺസിലർ
പൂർണിമ എന്നിവർ പങ്കെടുത്തു.
2022 ഒക്ടോബർ 2 ന് വരവൂർ ജി എൽ പി എസ് സ്കൂളിൽ നിന്നും ആരംഭിച്ച്
 കേരളത്തിന്‌ അകത്തും പുറത്തുമായി 175 ലധികം വേദികൾ രതീഷ് പിന്നിട്ടപ്പോൾ യു . ആർ. എഫ് ജൂറിയംഗമായ ഗിന്നസ് സത്താർ റിക്കാർഡിനായി ശിപാർശചെയ്തത്.
സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു തുടങ്ങിയ മോണോആക്ട് ഇതിനോടകംതന്നെജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
ലഹരിക്ക് അടിമപ്പെട്ടുപോകുന്ന മിടുക്കനായ വിദ്യാർത്ഥിയുടെ ജീവിതം പറയുന്ന ഈ ഏകഭിനയം  സ്കൂളുകൾ, കോളേജുകൾ, യുവജന പ്രസ്ഥാനങ്ങൾ ആരാധനാലയങ്ങൾ, സാംസ്‌കാരിക സംഘടനകൾ, എക്സൈസ് വിഭാഗം, ഗവണ്മെന്റ് സംഘടനകൾ, വിവിധ രാഷ്ട്രീയ സംഘടനകൾ എല്ലാവരും തന്നെ പ്രോത്സാഹിപ്പിക്കുന്നു.
നാടകം, പ്രസംഗം,ഏകാഭിനയം,ശബ്ദം നൽകൽ,എഴുത്ത്,എന്നിങ്ങനെ  വിവിധ മേഖലകളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ  രതീഷിനു സാധിച്ചിട്ടുണ്ട്.മലയാള സാഹിത്യ സംസ്കൃതിഡോ.ബി.ആർ.അംബേദ്കർ കലാശ്രീ നാഷണൽ ഫെല്ലോഷിപ്പ് പുരസ്കാരം,രാജീവ് ഗാന്ധി  നാഷണൽ എക്സലൻസ് അവാർഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.ആയിരം വേദികളിലായി തന്റെ ലഹരിവിരുദ്ധ സന്ദേശം കുട്ടികളിൽ എന്നാണ് രതീഷിന്റെ ആഗ്രഹം.  വടക്കാഞ്ചേരി നടുത്തറയിൽ ആണ് താമസം. ഭാര്യ സൗമ്യ, മകൻ ധ്രുവ്.

Post a Comment

0 Comments