പീരുമേട് :ഇരു കൈകളും പുറകിൽ കെട്ടി കുറഞ്ഞ സമയത്തിനുള്ളിൽ ഭക്ഷിച്ച് ഗിന്നസ് റിക്കാർഡ് നേടാൻ മഞ്ചേരി സ്വദേശി. പീരുമേട് ജോസഫ് സൺസ് ഹാളിൽ നടന്ന പരിപാടിയിൽ യുകെ സ്വദേശിയുടെ റിക്കാഡാണ് മഞ്ചേരി പടവണ്ണ സ്വദേശി അബ്ദുൾ സലിം പഴങ്കഥയാക്കിയത്.
ലേ ഷുക്ക്തോവർ 24 ഒക്ടോബർ 2021 സ്ഥാപിച്ച 20.33 സെക്കൻഡ് എന്ന റിക്കാഡാണ് സലിം 17 സെക്കൻഡായി തിരുത്തിയത്. ഗിന്നസ് നിബന്ധനയനുസരിച്ച് ഒൻപത് ഇഞ്ച് നീളവും 135 ഗ്രാം തൂക്കവുമുള്ള വാഴ പഴം കുറഞ്ഞ സമയത്തിനുള്ളിൽ കൈകൾ സ്പർശിക്കാതെ തിന്നു തീർക്കണമെന്നാതായിരുന്നു വെല്ലുവിളി. ഇതാണ് സലിം അനായാസം മറികടന്നത്.
ഗിന്നസ് സുനിൽ ജോസഫ് ഉദ്യമത്തിന് നേതൃത്വം നൽകി. അനീഷ് ഷാരോൺ ഉദ്യമം ക്യാമറിയിലാക്കി.
0 Comments