വമ്പൻ ചേമ്പില ഉത്പാദിപ്പിച്ച് ഗിന്നസിലേക്ക്

 

റാന്നി .വമ്പന്‍ ചേമ്പിലയുടെ ഗിന്നസ് റെക്കോര്‍ഡ് പത്തനംതിട്ട റാന്നി സ്വദേശി റെജി ജോസഫിന്. ഒഡീഷക്കാരന്‍റെ റെക്കോര്‍ഡ് ആണ് മറികടന്നത്. വര്‍ഷങ്ങളായി തുടരുന്ന പരിശ്രമങ്ങളാണ് റെക്കോര്‍ഡിലേക്ക് എത്തിച്ചത്. മുന്നില്‍ പിടിച്ചാല്‍ റെജിയെ തന്നെ മറയ്ക്കും വിധമുള്ള ചേമ്പില. അതിനാണ് പുരസ്കാരം.114. 2 സെന്റിമീറ്റർ നീളവും 94 സെന്റീമീറ്റർ വീതിയുമുള്ള ചേമ്പിന്റെ ഇല സ്വന്തമായി ഉൽപ്പാദിപ്പിച്ചതിന് ദി ലാർജസ്റ്റ് ടാരോ ലീഫ്  കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് പത്തനംതിട്ട ജില്ല റാന്നി സ്വദേശിയായ റെജി ജോസഫിനാണ് ലഭിച്ചത്.


 ഒഡീഷക്കാരനായ ജയറാം റാണയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് അഞ്ചുവർഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫിന് മറികടക്കാൻ സാധിച്ചത്.2013 ൽ ഉയരം കൂടിയ ചേമ്പിനും, 2014 ൽ ഉയരം കൂടിയ വെണ്ടക്കക്കും യു
ലിംക ബുക്ക്‌ ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു.  അഞ്ച് കിലോതൂക്കം വരുന്ന കിഴങ്ങും, ഒരു മൂട്ടിൽ നിന്നും 17 കിലോതൂക്കം വരുന്ന മഞ്ഞളും സ്വന്തം പറമ്പിൽ ഉൽപ്പാദിപ്പിച്ചതിന് യു ആർ എഫ് വേൾഡ് റെക്കോർഡ്സിലും റെജി ജോസഫ് ഇടം നേടിയിരുന്നു. ചെറുപ്പകാലം മുതൽ കൃഷിയിലുള്ള താല്പര്യവും അതിൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുമാണ് 
റെജി ജോസഫിനെ ഗിന്നസിലേക്ക് എത്തിച്ചത്.


ഇതിന് ഗിന്നസ് സുനിൽ ജോസഫ്, അനിഷ് ഷാരോൺ, കാർഷിക വിജ്ഞാൻ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സഹായം ഉണ്ടായിരുന്നു.

Post a Comment

0 Comments