പയ്യന്നൂർ : കണ്ണൂർ പയ്യന്നൂർ സ്വദേശിയും റിട്ട. എക്സൈസ് പ്രിവൻന്റീവ് ഓഫീസറുമായ ഡേവിഡ് പയ്യന്നൂരിന് 73 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 7547 ബ്രോഷറുകൾ ശേഖരിച്ചതിന് ലാർജ്സ്റ്റ് കളക്ഷൻസ് ഓഫ് യൂണിവേഴ്സിറ്റി / കോളേജ് ബ്രോഷേഴ്സ് എന്ന കാറ്റാഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്.
പയ്യന്നൂർ MLA ടി. ഐ. മധുസൂദനൻ
ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് (AGRH, ആഗ്രഹ് ) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, എന്നിവർ ചേർന്ന് ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഡേവിഡിന് കൈമാറി .ആഗ്രഹ് സംസ്ഥാന ട്രഷറർ പ്രീജേഷ് കണ്ണൻ, ഗിന്നസ് ആൽവിൻ റോഷൻ, റിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വിനോദ്.ബി. എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.
22 വർഷത്തെ ശ്രമഫലമായാണ് കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തിവരുന്ന ഡേവിഡ് പയ്യന്നൂർ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും 73വിദേശരാജ്യങ്ങളിൽ നിന്നുമായി യൂണിവേഴ്സിറ്റി കോളേജുകളിൽ നിന്ന് ഇത്രയും അധികം ബ്രോഷറുകൾ ശേഖരിച്ചത്. നിലവിൽ ഈ കാറ്റഗറിയിൽ റെക്കോർഡ് ഇല്ലാതിരുന്നതുകൊണ്ട് 2018 ജൂൺ മാസത്തിൽ നടത്തിയ അറ്റംറ്റ് റെക്കോർഡ് ആയി ന്യൂ കാറ്റഗറിയിൽ അംഗീകരിച്ച് സർട്ടിഫിക്കേറ്റ് ലഭിക്കുന്നതിന് അഞ്ചു വർഷമെടുത്തു.
ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്,
യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ (URF) വേൾഡ് റെക്കോർഡ് എന്നീ റെക്കോർഡുകൾ ഡേവിഡിന് മുൻപ് ലഭിച്ചിട്ടുണ്ട്.
വ്യക്തിഗത ഇനത്തിൽ ഗിന്നസ് നേട്ടം കൈവരിക്കുന്ന കേരളത്തിൽ നിന്നുള്ള 64 മത്തെയും കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലാമത്തെയാളുമാണ് ഡേവിഡ് പയ്യന്നൂർ എന്ന് ഗിന്നസ് സത്താർ ആദൂർ അറിയിച്ചു.
-
0 Comments