തിരുവനന്തപുരം :പ്ലസ് ടു വിദ്യാർത്ഥിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ ആദർശിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്. നിലവിൽ ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ പ്രായം കുറഞ്ഞയാളാണ് ആദർശ്
ഇരുകൈകളുടെയും ചെറുവിരൽ ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ടൈപ്പ് ചെയ്തു കൊണ്ട് Fastest time to type the alphabet with littile fingers എന്ന കാറ്റഗറിയിലാണ് ആദർശ് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്.
ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് (AGRH, ആഗ്രഹ് ) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ് എന്നിവർ ചേർന്ന് ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി .കോഡിനേറ്റർ ഗിന്നസ് അശ്വിൻ വാഴുവേലിൽ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.കേരളത്തിൽ നിന്നുള്ള 63 ആമത്തെയാളും തിരുവനന്തപുരം ജില്ലയിൽനിന്നുള്ളഏട്ടാമത്തെയാളുമാണ് ആദർശ് എന്ന് ഗിന്നസ് സത്താർ ആദൂർ പറഞ്ഞു
6 സെക്കന്റ് 90 മില്ലി സെക്കന്റ് സമയം കൊണ്ട് മഹാരാഷ്ട്ര,ബോംബെ സ്വദേശി ഇളവരശൻ സ്ഥാപിച്ച റെക്കോർഡ് ആണ് 5.70 സെക്കന്റ് സമയം കൊണ്ട് ആദർശ് തിരുത്തികുറിച്ച് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്.2022 ഡിസംബർ 27 ന് ആയിരുന്നു ഗിന്നസ് റെക്കോർഡിന് അർഹമായ പ്രകടനം നടത്തിയത്.2023 മെയ് മൂന്നിന് ഗിന്നസ് റെക്കോർഡ് അധികൃതരുടെ ഔദ്യോഗികമായ അറിയിപ്പ് വന്നു.
പത്തു വർഷത്തിലധികമായി ആയോധന കലകൾ അഭ്യസിക്കുന്ന ആദർശ് ഫിലിപ്പിനോ അയോധന കലയായ കാളി തിരുവനന്തപുരം ജില്ലക്ക് പരിചയപ്പെടുത്തിയിട്ടുമുണ്ട്. തമിഴ്നാടിന്റെ ആയോധനകലയായ സിലമ്പത്തിലും അവഗാഹം നേടിയിട്ടുണ്ട് . കഴക്കൂട്ടം ചന്തവിള കേന്ദ്രീകരിച്ചു കഴിഞ്ഞ ഒരു വർഷമായി Assault Combatives Accadamiഎന്ന പേരിൽ അയോധനകലകൾ അഭ്യസിപ്പിക്കുകയും നിരവധി ശിഷ്യരേയും ആദർശ് ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞു.കേരള സ്റ്റേറ്റ് ക്വിക്ക് ബോക്സിങ് റഫറിയാണ് .ഒന്നര വർഷത്തെകഠിനപരിശ്രമത്തിലൂടെയാണ് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞതെന്ന് ആദർശ് പറഞ്ഞു.ചെമ്പഴന്തി എസ് എൻ ജി എഛ് എസ് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആദർശ്. ഇന്ത്യയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് റെക്കോർഡ് ഓർഗനൈസേഷനായ കൽകട്ട ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ (URF) വേൾഡ് റെക്കോർഡും ആദർശിനുണ്ട്.
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീർ ആണ് തിരുവനന്തപുരം ജില്ലയിൽ നിന്നും ആദ്യമായി ഗിന്നസ് റെക്കോർഡ് ലഭിച്ച വ്യക്തി.
0 Comments